പ്രീമിയര്‍ ലീഗ്; ലിവര്‍പൂളിന് ജയം, ചെല്‍സിക്ക് സമനില
സ്പാനിഷ് ലീഗില്‍ റയല്‍ ബെറ്റിസിനെതിരേ അത്‌ലറ്റിക്കോ മാഡ്രിഡിന് രണ്ട് ഗോള്‍ ജയം.

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഷെഫീല്‍ഡ് യുനൈറ്റഡിനോട് കഷ്ടിച്ച് രക്ഷപ്പെട്ട് ലിവര്‍പൂള്‍. 2-1നാണ് ചെമ്പട ജയിച്ചു കയറിയത്. 13ാം മിനിറ്റില്‍ ബെര്‍ജിലൂടെ ഷെഫീല്‍ഡാണ് മുന്നിലെത്തിയത്. തുടര്‍ന്ന് 41ാം മിനിറ്റില്‍ ഫിര്‍മിനോയിലൂടെ ലിവര്‍പൂള്‍ ജയം കണ്ടു. 64ാം മിനിറ്റിലാണ് ജോട്ടാ ലിവര്‍പൂളിന്റെ വിജയ ഗോള്‍ നേടിയത്. ഇന്ന് നടന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-ചെല്‍സി മല്‍സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. വന്‍ ഫോമിലുള്ള ലംമ്പാര്‍ഡിന്റെ ചെല്‍സിക്കും മോശം ഫോം തുടരുന്ന യുനൈറ്റഡിനും് ഒരു ഗോള്‍ നേടാന്‍ കഴിഞ്ഞില്ല.
സ്പാനിഷ് ലീഗില്‍ റയല്‍ ബെറ്റിസിനെതിരേ അത്‌ലറ്റിക്കോ മാഡ്രിഡിന് രണ്ട് ഗോള്‍ ജയം.ലോറന്റെ, സുവാരസ് എന്നിവരാണ് മാഡ്രിഡിന്റെ സ്‌കോറര്‍മാര്‍.മാഡ്രിഡിന്റെ അപരാജിതമായ 21ാം മല്‍സരമായിരുന്നു ഇത്. ഫ്രഞ്ച് ലീഗ് വണ്ണില്‍ പിസ്ജിക്ക് വമ്പന്‍ ജയം.ഡിയോണിനെ നാല് ഗോളുകള്‍ക്കാണ് പിഎസ്ജി തോല്‍പ്പിച്ചത്.എവര്‍ട്ടണില്‍ നിന്നുമെത്തിയ മോയിസ് കീന്‍ ഇന്ന് ഇരട്ട ഗോള്‍ നേടി.എംബാപ്പെയും ഇരട്ട ഗോള്‍ സ്വന്തമാക്കി. രണ്ട് അസിസ്റ്റുമായി സൂപ്പര്‍ താരം നെയ്മറും തിളങ്ങി.
RELATED STORIES
പരിസ്ഥിതി ലോല മേഖല;തൃശൂര് ജില്ലയിലെ മലയോര മേഖലയില് ഇന്ന് എല്ഡിഎഫ്...
30 Jun 2022 3:54 AM GMTഉദ്ദവ് താക്കറെയുടെ രാജിയില് സന്തോഷമില്ലെന്ന് ശിവസേനാ വിമതര്
30 Jun 2022 3:30 AM GMTബീഹാര്: ഉവൈസിയുടെ പാര്ട്ടിയിലെ 4 എംഎല്എമാര് ആര്ജെഡിയിലേക്ക്
30 Jun 2022 2:56 AM GMTബാലുശ്ശേരിയില് യുവാവിന് മര്ദ്ദനമേറ്റ സംഭവം: ഗോത്രവര്ഗ കമ്മീഷന്...
30 Jun 2022 2:14 AM GMTജനതാദള് സെക്കുലര് പിന്തുണ ദ്രൗപദി മുര്മുവിന്
30 Jun 2022 2:09 AM GMTചിന്തിക്കൂ ഇതാണോ ഇന്ത്യയുടെ സ്വപ്നം? മഹാരാഷ്ട്രമുഖ്യമന്ത്രിയുടെ...
30 Jun 2022 1:59 AM GMT