Football

പ്രീമിയര്‍ ലീഗില്‍ ഇന്ന് തകര്‍പ്പന്‍ പോരാട്ടങ്ങള്‍

ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന അപരാജിതരായ ലിവര്‍പൂളിന്റെ എതിരാളികള്‍ ന്യൂകാസിലാണ്.ഇതുവരെ ഒരു ജയം പോലും നേടാതെയാണ് ന്യൂകാസില്‍ ഇറങ്ങുന്നത്. ജയം മാത്രം ലക്ഷ്യമിട്ട് ന്യൂകാസില്‍ ഇറങ്ങുമ്പോള്‍ അനായാസ വിജയത്തിനായി ചെമ്പടയിറങ്ങും.

പ്രീമിയര്‍ ലീഗില്‍ ഇന്ന് തകര്‍പ്പന്‍ പോരാട്ടങ്ങള്‍
X

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ അഞ്ചാം റൗണ്ടില്‍ ഇന്ന് തകര്‍പ്പന്‍ പോരാട്ടങ്ങള്‍. വമ്പന്‍ ടീമുകളായ ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ടോട്ടന്‍ഹാം എന്നിവര്‍ ഇന്നിറങ്ങും.

ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന അപരാജിതരായ ലിവര്‍പൂളിന്റെ എതിരാളികള്‍ ന്യൂകാസിലാണ്.ഇതുവരെ ഒരു ജയം പോലും നേടാതെയാണ് ന്യൂകാസില്‍ ഇറങ്ങുന്നത്. ജയം മാത്രം ലക്ഷ്യമിട്ട് ന്യൂകാസില്‍ ഇറങ്ങുമ്പോള്‍ അനായാസ വിജയത്തിനായി ചെമ്പടയിറങ്ങും.

ലീഗിലെ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് നേരിടുന്നത് നോര്‍വിച്ച് സിറ്റിയെയാണ്. ലീഗിലെ ഏറ്റവും മോശം പ്രതിരോധനിരയാണ് നോര്‍വിച്ചിന്റേത്. സ്വന്തം മൈതാനത്ത് ചെല്‍സി ഇന്നിറങ്ങുന്നത് വോള്‍വ്‌സിനെതിരായാണ്. നാല് മല്‍സരങ്ങളില്‍ ഒരു ജയം മാത്രമാണ് ചെല്‍സിക്കുള്ളത്.

ചെല്‍സി ലീഗില്‍ 11ാം സ്ഥാനത്തും വോള്‍വ്‌സ് 17ാം സ്ഥാനത്തുമാണ്. മറ്റൊരു മല്‍സരത്തില്‍ ടോട്ടന്‍ഹാം ക്രിസ്റ്റല്‍ പാലസിനെ നേരിടും. ക്രിസ്റ്റല്‍ പാലസ് ലീഗില്‍ നാലാം സ്ഥാനത്തും ടോട്ടന്‍ഹാം ഒമ്പതാം സ്ഥാനത്തുമാണ്. തുടര്‍ച്ചയായ മൂന്ന് മല്‍സരങ്ങള്‍ തോറ്റ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇന്ന് ലെസ്റ്റര്‍ സിറ്റിയെ നേരിടും. മികച്ച ഫോമിലുള്ള ലെസ്റ്റര്‍ ലീഗില്‍ മൂന്നാം സ്ഥാനത്താണ്. യുനൈറ്റഡാവാട്ടെ ലീഗില്‍ എട്ടാം സ്ഥാനത്തും.


Next Story

RELATED STORIES

Share it