Football

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ഇഞ്ചുറി ടൈം ഗോളില്‍ ചെല്‍സിയെ മെരുക്കി സ്പര്‍സ്

മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം സെര്‍ജിയോ അഗ്വേറയ്‌ക്കൊപ്പമാണ് കെയ്‌നിന്റെ സ്ഥാനം

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; ഇഞ്ചുറി ടൈം ഗോളില്‍ ചെല്‍സിയെ മെരുക്കി സ്പര്‍സ്
X


സ്റ്റാംഫോഡ് ബ്രിഡ്ജ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ അവസാന നിമിഷം ചെല്‍സിയുടെ കൈയില്‍ നിന്ന് ജയം വെട്ടിപിടിച്ച് ടോട്ടന്‍ഹാം. വാശിയേറിയ പോരാട്ടം കണ്ട മല്‍സരത്തില്‍ 2-2നാണ് കോന്റെയുടെ ടോട്ടന്‍ഹാം ടുഷേലിന്റെ ചെല്‍സിയെ മെരുക്കിയത്. കൗലിബേ(19), ജെയിംസ് (77) എന്നിവരുടെ ഗോളില്‍ ചെല്‍സി ജയം ഉറപ്പിച്ചിരുന്നു. 68ാം മിനിറ്റില്‍ ടോട്ടന്‍ഹാം ഹോജ്‌ബെജര്‍ഗിലൂടെ ഒരു ഗോള്‍ നേടി. തുടര്‍ന്ന് ഇഞ്ചുറി ടൈം അവസാനിക്കാന്‍ നാല് മിനിറ്റ് ശേഷിക്കെയാണ് ഹാരി കെയ്ന്‍ സ്പര്‍സിന്റെ സമനില ഗോള്‍ നേടുന്നത്.കെയ്‌നിന്റെ 186ാം പ്രീമിയര്‍ ലീഗ് ഗോളാണ്. ഏറ്റവും കൂടുതല്‍ പ്രീമിയര്‍ ലീഗ് ഗോള്‍ നേടിയവരില്‍ നാലാം സ്ഥാനത്തുള്ള മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം സെര്‍ജിയോ അഗ്വേറയ്‌ക്കൊപ്പമാണ് കെയ്‌നിന്റെ സ്ഥാനം. മറ്റൊരു മല്‍സരത്തില്‍ ചാംപ്യന്‍ഷിപ്പില്‍ നിന്നെത്തിയ നോറ്റിങ്ഹാം ഫോറസ്റ്റ് വെസ്റ്റ്ഹാമിനെ പരാജയപ്പെടുത്തി.


Next Story

RELATED STORIES

Share it