Football

പ്രീമിയര്‍ ലീഗ്: സിറ്റി, യുനൈറ്റഡ് ജയിച്ചു; ഹഡേഴ്‌സ്ഫീല്‍ഡ് പുറത്തായി

പ്രീമിയര്‍ ലീഗ്: സിറ്റി, യുനൈറ്റഡ് ജയിച്ചു; ഹഡേഴ്‌സ്ഫീല്‍ഡ് പുറത്തായി
X

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തന്‍മാര്‍ ജയം നേടിയപ്പോള്‍ താഴേക്കിടയിലുള്ള ഹഡേഴ്‌സ്ഫീല്‍ഡ് പുറത്തായി. മാഞ്ചസ്റ്റര്‍ സിറ്റി ഫുള്‍ഹാമിനെ 2-0ത്തിന് തോല്‍പ്പിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 2-1ന് വാറ്റ്‌ഫോര്‍ഡിനെ തോല്‍പ്പിച്ചു. സിറ്റിക്കായി ബെര്‍ണാഡോ സില്‍വ അഞ്ചാാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. അഗ്വേറ 27ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടി. വാറ്റ്‌ഫോര്‍ഡിനെതിരായ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 2-1ന് ജയിച്ചു. മല്‍സരത്തിലൂടനീളം മികച്ച കളിയാണ് വാറ്റഫോര്‍ഡ് പുറത്തെടുത്തത്. എന്നാല്‍ യുനൈറ്റഡിന്റെ തന്ത്രപരമായ നീക്കങ്ങള്‍ ഗോളായി മാറി. 28ാം മിനിറ്റില്‍ റാഷ്‌ഫോര്‍ഡും 72ാം മിനിറ്റില്‍ മാര്‍ഷ്യലുമാണ് യുനൈറ്റഡിന്റെ ഗോള്‍ നേടിയവര്‍. 90ാം മിനിറ്റില്‍ വാറ്റ്‌ഫോര്‍ഡ് താരം ഡോകോര്‍ ആശ്വാസ ഗോള്‍ നേടി. മറ്റ് മല്‍സരങ്ങളില്‍ സൗത്താംപ്ടണ്‍ ബ്രിങ്ടണെ 0-1ന് തോല്‍പ്പിച്ചു. വമ്പന്‍ ക്ലബ്ബുകളെ സ്ഥിരമായി തോല്‍പ്പിക്കുന്ന വൂള്‍വ്‌സ് ടീമിനെ ബേണ്‍ലി 2-0ത്തിന് തോല്‍പ്പിച്ചു. ജയത്തോടെ ബേണ്‍ലി പുറത്താവല്‍ ഭീഷണിയില്‍ നിന്ന് രക്ഷപ്പെട്ടു. ലെസ്റ്റര്‍-ബേണ്‍മൗത്ത് മല്‍സരം 2-0ത്തിന് അവസാനിച്ചു. വെറും 14 പോയിന്റ് മാത്രമുള്ള ഹഡേഴ്‌സ്ഫീല്‍ഡ് ലീഗില്‍ നിന്ന് പുറത്തായി. അടുത്ത വര്‍ഷത്തെ പ്രീമിയര്‍ ലീഗില്‍ ഹഡേഴ്‌സ്ഫീല്‍ഡിന് കളിക്കാന്‍ സാധ്യമല്ല. ക്രിസ്റ്റല്‍ പാലസിനെതരിരായ മല്‍സരത്തില്‍ 2-0ത്തിന് ഹഡേഴ്‌സ് ഫീല്‍ഡ് തോറ്റു.

Next Story

RELATED STORIES

Share it