Football

പ്രീമിയര്‍ ലീഗ്: ഹസാര്‍ഡിന്റെ ഇരട്ട ഗോളില്‍ ചെല്‍സിക്കു ജയം

ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് എതിര്‍ ഗോള്‍വല ചലിപ്പിച്ചു. എന്നാല്‍ രണ്ടു മിനുട്ടിനകം വാറ്റ്‌ഫോര്‍ഡ് അര്‍ജന്റൈന്‍ താരം റോബര്‍ട്ടോ പെരേരയിലൂടെ ഗോള്‍ തിരിച്ചടിച്ചു. തുടര്‍ന്ന് ഹസാര്‍ഡ് 58ാം മിനുട്ടില്‍ ചെല്‍സിയുടെ വിജയഗോള്‍ നേടുകയായിരുന്നു.

പ്രീമിയര്‍ ലീഗ്:  ഹസാര്‍ഡിന്റെ ഇരട്ട ഗോളില്‍ ചെല്‍സിക്കു ജയം
X

വാറ്റ്‌ഫോര്‍ഡ്: സൂപ്പര്‍ താരം ഈഡന്‍ ഹസാര്‍ഡിന്റെ ഇരട്ട ഗോളുകളുടെ ബലത്തില്‍ വാറ്റ്‌ഫോര്‍ഡിനെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി വാറ്റ്‌ഫോര്‍ഡ്.

ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് എതിര്‍ ഗോള്‍വല ചലിപ്പിച്ചു. എന്നാല്‍ രണ്ടു മിനുട്ടിനകം വാറ്റ്‌ഫോര്‍ഡ് അര്‍ജന്റൈന്‍ താരം റോബര്‍ട്ടോ പെരേരയിലൂടെ ഗോള്‍ തിരിച്ചടിച്ചു. തുടര്‍ന്ന് ഹസാര്‍ഡ് 58ാം മിനുട്ടില്‍ ചെല്‍സിയുടെ വിജയഗോള്‍ നേടുകയായിരുന്നു.

എതിര്‍ പോസ്റ്റിലേക്കു നാലു ഷോട്ട് പായിച്ച ചെല്‍സി രണ്ടും ഗോളാക്കിയപ്പോള്‍ വാറ്റ്‌ഫോര്‍ഡ് രണ്ടു ഷോട്ട് ഉതിര്‍ത്തെങ്കിലും ചെല്‍സി ഗോളി രക്ഷപ്പെടുത്തി. ജയത്തോടെ ചെല്‍സി 40 പോയിന്റുമായി ആഴ്‌സനലിനെ മറികടന്ന് നാലാം സ്ഥാനത്തെത്തി. 51 പോയിന്റുള്ള ലിവര്‍പൂളാണ് ഒന്നാം സ്ഥാനത്ത്. ടോട്ടനം രണ്ട്, സിറ്റി മൂന്ന് സ്ഥാനങ്ങളിലാണ്.




Next Story

RELATED STORIES

Share it