Football

പ്രീമിയര്‍ ലീഗ്: ആഴ്‌സണലിന് തോല്‍വി; ടോപ് ഫോര്‍ പ്രതീക്ഷയ്ക്ക് തിരിച്ചടി

പ്രീമിയര്‍ ലീഗ്: ആഴ്‌സണലിന് തോല്‍വി; ടോപ് ഫോര്‍ പ്രതീക്ഷയ്ക്ക് തിരിച്ചടി
X

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ അവസാനവട്ട മല്‍സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ ടോപ് ഫോറിനായുള്ള പോരാട്ടവും ചൂടുപിടിക്കുന്നു. നിലവില്‍ നാലാം സ്ഥാനത്തുള്ള ആഴ്‌സണലിനെ എവര്‍ട്ടണ്‍ തോല്‍പ്പിച്ചു. ഒരു ഗോളിനാണ് ആഴ്‌സണലിന്റെ തോല്‍വി. നാലാം സ്ഥാനത്തിന് കോട്ടം തട്ടിയില്ലെങ്കിലും ഇന്ന് അര്‍ധരാത്രി നടക്കുന്ന ചെല്‍സി വെസ്റ്റ് ഹാം മല്‍സരത്തില്‍ ചെല്‍സി ജയിക്കുകയോ സമനില പിടിക്കുകയോ ചെയ്താല്‍ ആഴ്‌സണല്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. ചെല്‍സി നാലാം സ്ഥാനത്തേക്ക് ഉയരും. എവര്‍ട്ടണ്‍ ഡിഫന്‍ഡര്‍ ഫില്‍ ജാഗിയേല്‍കയാണ് ഗോള്‍ നേടിയത്.

അതിനിടെ വൂള്‍വ്‌സിനെ പരാജയപ്പെടുത്തി വാറ്റ് ഫോര്‍ഡ് എഫ് എ കപ്പ് ഫൈനലില്‍ പ്രവേശിച്ചു. വൂള്‍വ്‌സിനെ 3-2നാണ് വാറ്റ്‌ഫോര്‍ഡ് തോല്‍പ്പിച്ചത്. രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് വാറ്റ്‌ഫോര്‍ഡിന്റെ മാസ് തിരിച്ചുവരവ്. ഡോഹേര്‍ട്ടി(36), ജിമന്‍സ്(62) എന്നിവര്‍ വൂള്‍വ്‌സിനെ മുന്നിലെത്തിച്ചു. പിന്നീട് 66ാം മിനിറ്റിലാണ് മുന്‍ ബാഴ്‌സ താരമായ ഡെലഫെയുവിന് വാറ്റ്‌ഫോര്‍ഡ് ഇറക്കുന്നത്. തുടര്‍ന്ന് 79ാം മിനിറ്റില്‍ ആദ്യ ഗോള്‍. പിന്നീട് ഇഞ്ചുറി ടൈമില്‍ ഡീനിയുടെ വക ഒരു പെനാല്‍റ്റി. സ്‌കോര്‍ 2-2. മല്‍സരം എക്‌സാട്രാടൈമിലേക്ക് നീണ്ടു. വീണ്ടും ഡെലഫെയുടെ ഒറ്റയാന്‍ മാജിക്ക്. 104ാം മിനിറ്റിലെ ഡെലഫെയുടെ ഗോളിലൂടെ വാറ്റ്‌ഫോര്‍ഡ് ഫൈനലില്‍ പ്രവേശിച്ചു. മാഞ്ചസ്റ്റര്‍ സിറ്റിയാണ് വാറ്റ്‌ഫോര്‍ഡിന്റെ എതിരാളികള്‍.

Next Story

RELATED STORIES

Share it