യുദ്ധം ജയിച്ച് അര്‍ജന്റീന;ഒപ്പം പോളണ്ടും പ്രീക്വാര്‍ട്ടറിലേക്ക്
ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ സൗദി അറേബ്യയെ മെക്‌സിക്കോ 2-1ന് പരാജയപ്പെടുത്തി.

ദോഹ: ലോകകപ്പിലെ ജീവന്‍മരണ പോരാട്ടത്തില്‍ പോളണ്ടിനെ പരാജയപ്പെടുത്തി അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയവുമായാണ് വാമോസ് അടുത്ത റൗണ്ടില്‍ കടന്നത്. ഗ്രൂപ്പ് സിയിലെ നിര്‍ണ്ണായക മല്‍സരത്തില്‍ പോളണ്ട് അര്‍ജന്റീനയ്‌ക്കെതിരേ കനത്ത പ്രതിരോധമാണ് തീര്‍ത്തത്. തുടര്‍ന്ന് 46ാം മിനിറ്റില്‍ പോളിഷ് വെല്ലുവിളി അതിജീവിച്ച് അലക്‌സിസ് മാക്ക് അലിസ്റ്റര്‍ അര്‍ജന്റീനയുടെ ആദ്യ ഗോള്‍ നേടി.
തുടര്‍ന്ന് രണ്ടാം പകുതിയില്‍ 67ാം മിനിറ്റില്‍ ജൂലിയാന്‍ ആല്‍വാരസിലൂടെ രണ്ടാം ഗോള്‍. മൊളീനയും ഫെര്‍ണാണ്ടസുമാണ് ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കിയത്. ഇന്നത്തെ മല്‍സരത്തില്‍ മെസ്സി ഏഴ് ഷോട്ടുകളാണ് ഉതിര്‍ത്തത്. അഞ്ചോളം അവസരങ്ങള്‍ താരം സൃഷ്ടിച്ചു.അഞ്ചില്‍ കൂടുതല്‍ തവണ എതിരാളികളെ ഡിബ്രിള്‍ ചെയ്യുകയും ചെയ്തിരുന്നു.

അര്‍ജന്റീന നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ പോളിഷ് ഗോള്‍ കീപ്പര്‍ ചെസ്‌നി എല്ലാം തടുത്തിടുകയായിരുന്നു. 39ാം മിനിറ്റില്‍ മെസ്സിക്ക് ലഭിച്ച പെനാല്‍റ്റിയും ചെസ്‌നി തടുത്തിട്ടിരുന്നു. പരാജയപ്പെട്ടെങ്കിലും പോളണ്ട് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി അവസാന 16ല്‍ ഇടം നേടി.

ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ സൗദി അറേബ്യയെ മെക്‌സിക്കോ 2-1ന് പരാജയപ്പെടുത്തി. ഹെന്ററി മാര്‍ട്ടിന്‍, ലൂയിസ് ഷാവേസ് എന്നിവരാണ് മെക്‌സിക്കോയ്ക്ക് വേണ്ടി വലകുലിക്കിയവര്‍. മികച്ച പോരാട്ടം കാഴ്ച വച്ചാണ് മെക്‌സിക്കോ ലോകകപ്പില്‍ നിന്ന് പുറത്തായത്.ഓസ്‌ട്രേലിയയാണ് അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ എതിരാളി.


RELATED STORIES
മലപ്പുറം നഗരസഭയിലെ അക്രമം: ഡ്രൈവര്‍ പി ടി മുകേഷിനെ സസ്പെന്റ് ചെയ്തു
3 Feb 2023 4:32 PM GMTഅമേരിക്കയില്‍ ഹിന്ദുത്വ സ്ലീപ്പര്‍ സെല്ലുകള്‍ വന്‍തോതില്‍ വളര്‍ന്നതായി ...
3 Feb 2023 3:30 PM GMTപി കെ ഫിറോസിന്റെ റിമാന്‍ഡ് കാലാവധി നീട്ടി
3 Feb 2023 3:06 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്‍; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMT