Football

ആന്‍ഫീല്‍ഡിലും ഓള്‍ഡ്ട്രാഫോഡിലും തീപ്പാറും മല്‍സരങ്ങള്‍; യുനൈറ്റഡിന് നിര്‍ണായകം

ഇന്നത്തെ മല്‍സരത്തില്‍ ഒരു പോയിന്റ് ലഭിച്ചാലും യുനൈറ്റഡിന് ലെസ്റ്ററിന് മുകളിലെത്താം. പോഗ്‌ബെ, മാര്‍ഷ്യല്‍ എന്നിവര്‍ ഇന്നത്തെ ആദ്യ ഇലവനില്‍ കളിക്കും.

ആന്‍ഫീല്‍ഡിലും ഓള്‍ഡ്ട്രാഫോഡിലും തീപ്പാറും മല്‍സരങ്ങള്‍; യുനൈറ്റഡിന് നിര്‍ണായകം
X

ആന്‍ഫീല്‍ഡ്: ഇംഗ്ലണ്ടിലെ ആന്‍ഫീല്‍ഡിലും ഓള്‍ഡ്ട്രാഫോഡിലും ഇന്ന് തീപ്പാറും മല്‍സരങ്ങള്‍ അരങ്ങേറും. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നിന്ന് ചാംപ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിക്കാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ചെല്‍സിയുമാണ് ഇന്നിറങ്ങുന്നത്. യുനൈറ്റഡിനാണ് ഇന്ന് ഏറെ നിര്‍ണായകം. അഞ്ചാം സ്ഥാനത്തുള്ള യുനൈറ്റഡിന്റെ എതിരാളികള്‍ 16ാം സ്ഥാനത്തുള്ള വെസ്റ്റ്ഹാമാണ്. ലീഗില്‍ യുനൈറ്റഡിന് 62 പോയിന്റാണുള്ളത്. ഇന്നത്തെ മല്‍സരം ജയിച്ച് നാലാം സ്ഥാനത്തുള്ള ലെസ്റ്ററിനെ പിന്‍തള്ളനാണ് യുനൈറ്റഡിന്റെ ശ്രമം. ലെസ്റ്ററിന് 62 പോയിന്റാണുള്ളത്. യുനൈറ്റഡ് രണ്ട് മല്‍സരങ്ങള്‍ ശേഷിക്കുമ്പോള്‍ ലെസ്റ്ററിന് ഒരു മല്‍സരം മാത്രമാണുള്ളത്. ലെസ്റ്ററിനെതിരേ മുന്നേറാനുള്ള അപൂര്‍വ്വ അവസരമാണ് സോള്‍ഷ്യറിന്റെ കുട്ടികള്‍ക്ക് ഇന്ന് ലഭിക്കുക. ലെസ്റ്ററിന്റെ അവസാന മല്‍സരം ചെല്‍സിയ്‌ക്കെതിരെയാണ്. ഇന്നത്തെ മല്‍സരത്തില്‍ ഒരു പോയിന്റ് ലഭിച്ചാലും യുനൈറ്റഡിന് ലെസ്റ്ററിന് മുകളിലെത്താം. പോഗ്‌ബെ, മാര്‍ഷ്യല്‍ എന്നിവര്‍ ഇന്നത്തെ ആദ്യ ഇലവനില്‍ കളിക്കും.

മൂന്നാം സ്ഥാനത്തുള്ള ചെല്‍സിയുടെ ഇന്നത്തെ മല്‍സരം ലിവര്‍പൂളിനെതിരേയാണ്. ആന്‍ഫീല്‍ഡില്‍ നടക്കുന്ന മല്‍സരം ചെല്‍സിയ്ക്കും നിര്‍ണായകമാണ്. അടുത്ത രണ്ട് മല്‍സരങ്ങളും വന്‍ മാര്‍ജിനില്‍ ജയിച്ച് മൂന്നാം സ്ഥാനം നിലനിര്‍ത്താനാണ് കോച്ച് ലംമ്പാര്‍ഡിന്റെ ശ്രമം. ചാംപ്യന്‍മാരായ ലിവര്‍പൂളിന് ഇന്നത്തെ മല്‍സരത്തിന് മുമ്പായി ചെല്‍സി ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. ചാംപ്യന്‍മാരെ തറപ്പറ്റിക്കാന്‍ ഉറച്ചാണ് നീലപ്പട ചെമ്പടയ്‌ക്കെതിരേ ഇറങ്ങുക. ചെല്‍സിക്ക് 63 പോയിന്റാണുള്ളത്.

Next Story

RELATED STORIES

Share it