Football

ലാ ലിഗ; വലന്‍സിയക്കെതിരായ പെഡ്രിയുടെ ഗോള്‍ ഒബമയാങിന്; ഹാട്രിക്ക് നേട്ടം

ഒബമയാങിന് ഇരട്ട ഗോള്‍ നേട്ടം എന്നായിരുന്നു മാധ്യമങ്ങള്‍ ആദ്യം നല്‍കിയത്.

ലാ ലിഗ; വലന്‍സിയക്കെതിരായ  പെഡ്രിയുടെ ഗോള്‍ ഒബമയാങിന്; ഹാട്രിക്ക് നേട്ടം
X


ക്യാംപ് നൗ: സ്പാനിഷ് ലീഗില്‍ തന്റെ ആദ്യ ഹാട്രിക്കുമായി ഗബോണ്‍ താരം ഒബമയാങ്. വലന്‍സിയക്കെതിരായ മല്‍സരത്തില്‍ താരം ഇരട്ട ഗോള്‍ നേടിയിരുന്നു. മല്‍സരം 4-1നാണ് അവസാനിച്ചത്. 63ാം മിനിറ്റിലെ ബാഴ്‌സയുടെ ഗോള്‍ പെഡ്രിയുടെ അക്കൗണ്ടിലായിരുന്നു. എന്നാല്‍ മല്‍സര ശേഷം നടന്ന റിവ്യുവില്‍ ഈ ഗോളിന്റെ അവകാശി ഒബമയാങ് ആണെന്ന് സ്ഥിരീകരിച്ചു. പെഡ്രി തൊടുത്ത ഷോട്ട് മുന്‍ ആഴ്‌സണല്‍ ക്യാപ്റ്റന്‍ ഒബമയാങിന്റെ ദേഹത്ത് തട്ടിയാണ് ഗോള്‍ പോസ്റ്റിലേക്ക് കയറിയത്. ഏറെ നേരത്തിന് ശേഷമാണ് ഈ ഗോള്‍ ഗബോണ്‍ താരത്തിന്റെ പേരിലായത്. ഇതോടെ താരം ലാലിഗയിലെ തന്റെ ആദ്യ ഹാട്രിക്ക് നേടി. ഒബമയാങിന് ഇരട്ട ഗോള്‍ നേട്ടം എന്നായിരുന്നു മാധ്യമങ്ങള്‍ ആദ്യം നല്‍കിയത്.




Next Story

RELATED STORIES

Share it