Football

2023ല്‍ മാഞ്ചസ്റ്റര്‍ സിറ്റി വിടും; പെപ്പ് ഗ്വാര്‍ഡിയോള

യൂറോപ്പിലെ ഒരു ദേശീയ ടീമിനെ പരിശീലപ്പിച്ച് കൊണ്ട് കരിയറിന് വിരാമമിടാനാണ് ആഗ്രഹം-ഗ്വാര്‍ഡിയോള അറിയിച്ചു.

2023ല്‍ മാഞ്ചസ്റ്റര്‍ സിറ്റി വിടും; പെപ്പ് ഗ്വാര്‍ഡിയോള
X


ഇത്തിഹാദ്: രണ്ട് വര്‍ഷത്തിനുള്ളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലക സ്ഥാനം ഒഴിയുമെന്ന് പെപ്പ് ഗ്വാര്‍ഡിയോള. ഏഴ് വര്‍ഷത്തെ സിറ്റിയിലെ കോച്ചിങ് കരിയറിന് 2023 ഓടെ അവസാനമാകുമെന്ന് ഗ്വാര്‍ഡിയോള വ്യക്തമാക്കി.സിറ്റിയില്‍ നേടേണ്ടതെല്ലാം നേടി. ചാംപ്യന്‍സ് ലീഗ് കിരീടം കൂടി നേടണമെന്ന് ആഗ്രഹമുണ്ട്. സിറ്റിയില്‍ മൂന്ന് പ്രീമിയര്‍ ലീഗ് കിരീടം നേടി. ബാഴ്‌സലോണയിലെ നാല് വര്‍ഷത്തെ കോച്ചിങ് കരിയറിന് ശേഷം ബയേണ്‍ മ്യുണിക്കിനെയും പെപ്പ് പരിശീലിപ്പിച്ചിരുന്നു. തുടര്‍ന്നാണ് സിറ്റിയിലേക്കുള്ള വരവ്. ക്ലബ്ബ് തലത്തില്‍ നേട്ടങ്ങള്‍ കൊയ്തു. എന്നാല്‍ ഒരു ദേശീയ ടീമിനെ പരിശീലിപ്പിക്കാനാണ് ആഗ്രഹം. യൂറോപ്പിലെ ഒരു ദേശീയ ടീമിനെ പരിശീലിപ്പിച്ച് കൊണ്ട് കരിയറിന് വിരാമമിടാനാണ് ആഗ്രഹം-ഗ്വാര്‍ഡിയോള അറിയിച്ചു.




Next Story

RELATED STORIES

Share it