Football

ജെയിംസ് വാര്‍ഡ് ലോകത്തിലെ ഏറ്റവും മികച്ച ഫ്രീകിക്ക് ടേക്കര്‍: ഗ്വാര്‍ഡിയോള (വീഡിയോ)

ജെയിംസിനേക്കാള്‍ മികച്ച ഒരു ഫ്രീകിക്ക് ടേക്കര്‍ ലോകത്ത് തന്നെയില്ല-പെപ്പ് വ്യക്തമാക്കി.

ജെയിംസ് വാര്‍ഡ് ലോകത്തിലെ ഏറ്റവും മികച്ച ഫ്രീകിക്ക് ടേക്കര്‍: ഗ്വാര്‍ഡിയോള (വീഡിയോ)
X


ലണ്ടന്‍: നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ഫ്രീകിക്ക് ടേക്കര്‍ സതാംപട്ണിന്റെ ജെയിംസ് വാര്‍ഡ് പ്രോവസാണെന്ന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ കോച്ച് പെപ്പ് ഗ്വാര്‍ഡിയോള.ഇന്ന് സ്താംപടണിനെ നേരിടുന്നതിന് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഗ്വാര്‍ഡിയോള ജെയിംസിനെ വാനോളം പുകഴ്ത്തിയത്. ഈ സീസണില്‍ ഫ്രീകിക്ക് ഗോളുകളില്‍ 20 എണ്ണവും ലയണല്‍ മെസ്സിയാണ് മുന്നിട്ട് നില്‍ക്കുന്നത്.


11 ഗോളുമായി ജെയിംസ് വാര്‍ഡ് രണ്ടാമതും നില്‍ക്കുന്നു. എന്നാല്‍ ഫ്രീകിക്ക് എടുക്കുന്നതിനാല്‍ മെസ്സിയേക്കാള്‍ കേമന്‍ ജെയിംസാണെന്ന പെപ്പ് പറയുന്നു. മിഡ്ഫീല്‍ഡര്‍ ആയ ജെയിംസ് ഫ്രീകിക്ക് സ്‌പെഷ്യലിസ്റ്റാണ്. അദ്ദേഹത്തിന്റെ ഒരുകൂട്ടം ഫ്രീകിക്കുകള്‍ നോക്കിയാല്‍ താരത്തിന്റെ നിലവാരം ഏതൊരു ഫുട്‌ബോള്‍ വിദ്ഗദ്ധനും മനസ്സിലാവും. മെസ്സി മികച്ചവനാണ്. ഏത് പൊസ്സിഷനിലും ഫ്രീകിക്ക് എടുത്ത് ഗോളാക്കാന്‍ ജെയിംസിനേ കഴിയൂ. മെസ്സിയോടൊപ്പം നിരവധി വര്‍ഷങ്ങള്‍ ചെലവഴിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ ജെയിംസ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. ജെയിംസിനേക്കാള്‍ മികച്ച ഒരു ഫ്രീകിക്ക് ടേക്കര്‍ ലോകത്ത് തന്നെയില്ല-പെപ്പ് വ്യക്തമാക്കി.







Next Story

RELATED STORIES

Share it