Football

കരാര്‍ പുതുക്കില്ല; ഡിബാല യുവന്റസ് വിടും

ഇന്റര്‍മിലാന്‍, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവര്‍ ഡിബാലയ്ക്കായി മുന്നോട്ട് വന്നിട്ടുണ്ട്.

കരാര്‍ പുതുക്കില്ല; ഡിബാല യുവന്റസ് വിടും
X


ടൂറിന്‍: അര്‍ജന്റീനന്‍ താരം പൗളോ ഡിബാല ഈ സീസണോടെ യുവന്റസ് വിടും. താരത്തിനായി ക്ലബ്ബ് മുന്നോട്ട് വച്ച ഓഫര്‍ ഡിബാല നിരസിക്കുകയായിരുന്നു.ഈ സീസണ്‍ അവസാനത്തോടെ ഡിബാലയുടെ കരാര്‍ അവസാനിക്കും. ചെറിയ ഓഫറാണ് യുവന്റസ് താരത്തിനായി മുന്നോട്ട് വച്ചത്. താരത്തെ അഭിമാനിക്കുന്നതിന് തുല്യമാണ് ഈ ഓഫര്‍ എന്ന ഡിബാലയുടെ ഏജന്റ് അറിയിച്ചു. കഴിഞ്ഞ രണ്ട് സീസണിലും പരിക്കിന്റെ പിടിയിലായിരുന്ന ഡിബാലയ്ക്ക് യുവന്റസിനായി വേണ്ടത്ര തിളങ്ങാനായിരുന്നില്ല. യുവന്റസിന്റെ ചിരവൈരികളായ ഇന്റര്‍മിലാന്‍, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നിവര്‍ ഡിബാലയ്ക്കായി മുന്നോട്ട് വന്നിട്ടുണ്ട്. സെര്‍ബിയന്‍ താരം ദുസന്‍ വാല്‍ഹോവിച്ചിന്റെ വരവോടെയാണ് ഡിബാലയെ ഒഴിവാക്കാന്‍ ക്ലബ്ബ് തീരുമാനിച്ചത്.




Next Story

RELATED STORIES

Share it