Football

ചെകുത്താന്‍മാര്‍ ഫോമിലാവുന്നില്ല; യുനൈറ്റഡ് സോള്‍ഷ്യറെ പുറത്താക്കുന്നു

മുന്‍ റയല്‍ മാഡ്രിഡ് കോച്ചുമായ സിദാനെ ടീമിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ തുടരുന്നുണ്ട്.

ചെകുത്താന്‍മാര്‍ ഫോമിലാവുന്നില്ല; യുനൈറ്റഡ് സോള്‍ഷ്യറെ പുറത്താക്കുന്നു
X


മാഞ്ചസ്റ്റര്‍: മൂന്ന് സീസണുകളോളം മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പരിശീലിപ്പിച്ച അവരുടെ വിശ്വസ്തനായ കോച്ച് ഒലെ ഗണ്ണാര്‍ സോള്‍ഷ്യറെ ക്ലബ്ബ് പുറത്താക്കുന്നു.ഈ സീസണില്‍ ടീമിന്റെ മോശം ഫോം തുടരുന്നതിനാല്‍ ക്ലബ്ബ് സംയുക്തമായി സോള്‍ഷ്യറെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു. റൊണാള്‍ഡോയടക്കമുള്ള വന്‍ താരനിര ഉണ്ടായിട്ടും ടീമിനെ ജയത്തിലേക്ക് നയിക്കാന്‍ സോള്‍ഷ്യര്‍ക്കായിരുന്നില്ല.


ലിവര്‍പൂളിനെതിരായ അഞ്ച് ഗോള്‍ തോല്‍വിയോടെ സോള്‍ഷ്യറെ പുറത്താക്കാന്‍ ക്ലബ്ബ് തീരുമാനിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന് വീണ്ടും ക്ലബ്ബ് സമയം നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ലീഗിലെ ഇത്തിരികുഞ്ഞന്‍മാരായ വാറ്റ്‌ഫോഡിനോടും തോല്‍വി വഴങ്ങിയത് കോച്ചിന് തിരിച്ചടി ആയി.യുനൈറ്റഡിന്റെ ടെക്‌നിക്കല്‍ ഡയറക്ടര്‍ ഫ്‌ളച്ചര്‍ ടീമിനെ താല്‍ക്കാലികമായി പരിശീലിപ്പിക്കും. ഫ്രഞ്ച് ഇതിഹാസതാരവും മുന്‍ റയല്‍ മാഡ്രിഡ് കോച്ചുമായ സിദാനെ ടീമിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ തുടരുന്നുണ്ട്.




Next Story

RELATED STORIES

Share it