അല്‍ നസ്‌റിനായി റൊണാള്‍ഡോയുടെ ആദ്യ ഗോള്‍; അല്‍ ഫത്തെഹിനോട് സമനില
ലീഗില്‍ അല്‍ നസര്‍ ഒന്നാം സ്ഥാനത്തും അല്‍ ഫത്തെഹ് ആറാം സ്ഥാനത്തുമാണ്.

റിയാദ്: സൗദി പ്രോ ലീഗില്‍ അല്‍ നസ്‌റിനായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്തു. അല്‍ ഫത്തെഹിനെതിരായ മല്‍സരത്തില്‍ ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റിയിലൂടെയാണ് താരം ഗോള്‍ നേടിയത്. റൊണാള്‍ഡോയുടെ ഗോളിലൂടെയാണ് ടീം ആശ്വാസ സമനില നേടിയത്. മല്‍സരം 2-2 സമനിലയിലാണ് അവസാനിച്ചത്. 12ാം മിനിറ്റില്‍ ക്രിസ്റ്റിയാന്‍ ടെല്ലോയിലൂടെ അല്‍ ഫത്തെഹാണ് ലീഡെടുത്തത്. 42ാം മിനിറ്റില്‍ അല്‍ നസ്‌റിന്റെ ഒന്നാം നമ്പര്‍ താരം ആന്‍ഡേഴ്‌സണ്‍ ടലിസ്‌കയിലൂടെ ടീം സമനില പിടിച്ചു. 58ാം മിനിറ്റില്‍ അള്‍ജീരിയന്‍ താരം സോഫിയാനെ ബെന്‍ഡെബ്കയിലൂടെ അല്‍ ഫത്തെഹ് വീണ്ടും ലീഡെടുത്തു. തുടര്‍ന്ന് ഇഞ്ചുറി ടൈമിലെ റൊണാള്‍ഡോയുടെ ഗോള്‍ അല്‍ നസര്‍ ടീമിന് ആശ്വാസമാവുകയായിരുന്നു. ലീഗില്‍ അല്‍ നസര്‍ ഒന്നാം സ്ഥാനത്തും അല്‍ ഫത്തെഹ് ആറാം സ്ഥാനത്തുമാണ്.
HOW? Cristiano Ronaldo miss a clear chance after Talisca hits the post!
— Reyi (@Reinaldodcg9) February 3, 2023
pic.twitter.com/8n3U7fJteD
RELATED STORIES
കണ്ണൂരില്‍ കൊവിഡ് ബാധിതന് മരണപ്പെട്ടു
24 March 2023 9:50 AM GMTഒരു 'ലൗ ജിഹാദ്' കെട്ടുകഥ കൂടി പൊളിഞ്ഞു; കോഴിക്കോട് സ്വദേശിയെ കോടതി...
24 March 2023 9:42 AM GMTരാഹുല്‍ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി
24 March 2023 9:06 AM GMTകോഴിക്കോട് വാഹനാപകടം; സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു
24 March 2023 4:56 AM GMTകണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ അഴിമതിക്കേസ്: എ പി...
24 March 2023 12:32 AM GMTസംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMT