Latest News

കുറ്റ്യാടി പുഴയില്‍ 15 വയസുകാരന്‍ മുങ്ങിമരിച്ചു

കുറ്റ്യാടി പുഴയില്‍ 15 വയസുകാരന്‍ മുങ്ങിമരിച്ചു
X

പേരാമ്പ്ര: പാലേരിയില്‍ കുറ്റ്യാടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. തിരുവള്ളൂര്‍ പാലോളിപ്പറമ്പ് സ്വദേശി ബാലന്‍-ഷിജി ദമ്പതികളുടെ മകന്‍ സിദ്ധാര്‍ത്ഥ്(15)ആണ് മരിച്ചത്. പാലേരി കൂനിയോട് താന്തോന്നിക്കടവ് ഭാഗത്ത് ശനിയാഴ്ച രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം.

പാലേരിയിലുള്ള അമ്മയുടെ വീട്ടില്‍ ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സിദ്ധാര്‍ത്ഥ്. രാവിലെ അമ്മയ്ക്കും മറ്റ് രണ്ട് കുട്ടികള്‍ക്കുമൊപ്പം പുഴയില്‍ ഇറങ്ങിയ സിദ്ധാര്‍ത്ഥ് അപ്രതീക്ഷിതമായി കയത്തില്‍പ്പെടുകയായിരുന്നു. കൂടെയുള്ളവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ കുട്ടിയെ വെള്ളത്തില്‍ നിന്നും പുറത്തെടുത്തെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു സിദ്ധാര്‍ത്ഥ്. അടുത്തിടെ നടന്ന SSLC പരീക്ഷ എഴുതി ഫലം കാത്തിരിക്കവെയാണ് അപകടം. നിലവില്‍ മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Next Story

RELATED STORIES

Share it