Latest News

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് ഓടി രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് ഓടി രക്ഷപ്പെടുന്നതിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു
X

കണ്ണൂര്‍: പാപ്പിനിശ്ശേരിയില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്ത്തി രക്ഷപ്പെടുന്നതിനിടെ നാല്‍പതുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. പാപ്പിനിശ്ശേരി സ്വദേശി ഷെഫീഖാണ് മരണപ്പെട്ടത്. ചുറ്റിക കൊണ്ട് തലക്കടിയേറ്റ സുഹൃത്ത് പ്രശാന്തന്‍ ചികില്‍സയിലാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന ഷെഫീഖ് അടുത്തിടെയാണ് നാട്ടിലെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം.

ഷെഫീഖും പ്രശാന്തും ഒരുമിച്ച് കട തുടങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയായിരുന്നു. പ്രശാന്താണ് കടയിലെ ഇലക്ട്രിക് ജോലികള്‍ ചെയ്തിരുന്നത്. ഇന്ന് രാവിലെ ഷഫീഖ് വീട്ടിലെത്തിയപ്പോള്‍ പ്രാശാന്തന്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല. രാവിലെയോടെ പ്രശാന്തിന്റെ വീട്ടിലെത്തിയ ഷെഫീഖ് തനിക്ക് വെള്ളം വേണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് വെള്ളം എടുക്കാന്‍ അകത്തേയ്ക്ക് പോയ പ്രശാന്തിനെ സമീപത്തുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് ആഞ്ഞ് അടിക്കുകയായിരുന്നു.

പ്രശാന്തന്‍ സംഭവ സ്ഥലത്ത് കുഴഞ്ഞുവീണു. തുടര്‍ന്ന് റെയില്‍പാളം കടന്ന് സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഷെഫീഖ് ട്രെയിന്‍ തട്ടിയത്. സംഭവ സ്ഥലത്തുവെച്ചു തന്നെ ഷെഫീഖ് മരിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് പ്രശാന്തനെ ഉടന്‍ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വളപട്ടണം പോലിസ് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it