നെയ്മറുമായി കരാര്‍ അവസാനിപ്പിച്ചതിന്റെ കാരണം വ്യക്തമാക്കി നൈക്കി
നീണ്ട 15 വര്‍ഷത്തിന് ശേഷം 2020ലാണ് പിഎസ്ജി താരമായ നെയ്മറുമായി നൈക്കി കരാര്‍ അവസാനിപ്പിച്ചത്.
BY FAR28 May 2021 5:58 PM GMT

X
FAR28 May 2021 5:58 PM GMT
പാരിസ്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറുമായി കരാര്‍ അവസാനിപ്പിച്ചതിന്റെ കാരണം വ്യക്തമാക്കി പ്രമുഖ സ്‌പോര്‍ട്‌സ് ബ്രാന്റായ നൈക്കി. 2016ല്‍ പുറത്ത് വന്ന ലൈംഗികാരോപണ കേസില്‍ താരം സഹകരിക്കാത്തതിനെ തുടര്‍ന്നാണ് കരാര്‍ റദ്ദാക്കിയതെന്ന് നൈക്കി ഇന്ന് വ്യക്തമാക്കി. നൈക്കിയുടെ ജീവനക്കാരിയാണ് ലൈംഗികാരോപണ കേസിലെ പരാതികാരി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ നെയ്മര്‍ സഹകരിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് കമ്പനി നെയ്മറുമായുള്ള കരാര്‍ അവസാനിപ്പിച്ചത്. 2020ല്‍ നൈക്കി ഇതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരുന്നില്ല. നീണ്ട 15 വര്‍ഷത്തിന് ശേഷം 2020ലാണ് പിഎസ്ജി താരമായ നെയ്മറുമായി നൈക്കി കരാര്‍ അവസാനിപ്പിച്ചത്. നിലവില്‍ നെയ്മര്‍ പ്യുമയുമായാണ് കരാര്‍. പിഎസ്ജിയ്ക്ക് നിലവില്‍ നൈക്കിയുമായാണ് കരാര്‍ ഉള്ളത്. അതിനിടെ നൈക്കിയുടെ ആരോപണം നെയ്മറുടെ മാനേജര്‍ നിഷേധിച്ചിട്ടുണ്ട്.
Next Story
RELATED STORIES
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് ...
4 July 2022 12:45 PM GMTഅഗ്നിപഥ്: നാല് ദിവസത്തിനുള്ളില്‍ വ്യോമസേനയ്ക്ക് ലഭിച്ചത് 94,000...
27 Jun 2022 5:27 PM GMTഅഗ്നിപഥ്: യുവാക്കള്‍ക്ക് ഇന്ത്യന്‍ വ്യോമസേനയില്‍ ചേരാം;...
24 Jun 2022 5:43 PM GMT43 ഗ്രാമീണ്‍ ബാങ്കുകളിലായി 8,106 ഓഫിസര്‍, ഓഫിസ് അസിസ്റ്റന്റ് ഒഴിവുകള്‍
18 Jun 2022 3:43 PM GMTപവര്‍ പ്ലാന്റുകളില്‍ എന്‍ജിനീയര്‍ ആവാം, അവസരവുമായി അസാപ് കേരള
5 Jun 2022 12:42 AM GMTഇന്ത്യന്‍ ബാങ്ക് വിളിക്കുന്നു: 312 സ്പെഷലിസ്റ്റ് ഓഫിസര്‍ തസ്തികയില്‍...
28 May 2022 5:08 PM GMT