കോപ്പാ അമേരിക്ക; നെയ്മറിന് പരിക്ക്; ബ്രിസീല്‍ ടീമില്‍ ആശങ്ക
സാവോ പോളോ: ഖത്തറിനെതിരായ സൗഹൃദ മല്‍സരത്തില്‍ ബ്രിസീലിയന്‍ താരം നെയ്മറിന് പരിക്കേറ്റു. കോപ്പാ അമേരിക്കയ്ക്കു മുന്നോടിയായുളള സന്നാഹ മല്‍സരത്തിലാണ് താരത്തിന് പരിക്കേറ്റത്. ടാക്കളിങ്ങിനിടെ കണങ്കാലിനാണ് പരിക്കേറ്റത്. പരിക്കേറ്റ നെയ്മര്‍ കരഞ്ഞുകൊണ്ടാണ് കളംവിട്ടത്. താരത്തിന്റെ പരിക്കിന്റെ വ്യാപ്തിയെക്കുറിച്ച് ബ്രിസീല്‍ ഫുട്ബോള്‍ അസോസിയേഷന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഈ മാസം 14ന് തുടങ്ങുന്ന കോപ്പാ അമേരിക്കയ്ക്കു മുന്നോടിയായ നെയ്മറിന് ഏറ്റ പരിക്ക് ടീമിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ബ്രിസീല്‍ ആതിഥേയത്വം വഹിക്കുന്ന കോപ്പയില്‍ പ്രമുഖ താരം നെയ്മര്‍ ഇല്ലാത്തത് ആരാധകരെയും വിഷമത്തിലാക്കിയിട്ടുണ്ട്. എന്നാല്‍ നെയ്മര്‍ കോപ്പയില്‍ കളിക്കുന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സന്നാഹമല്‍സരത്തില്‍ ഖത്തറിനെ 2-0ത്തിന് ബ്രിസീല്‍ തോല്‍പ്പിച്ചു. റിച്ചാള്സണും ഗബ്രിയേല്‍ ജീസൂസുമാണ് ബ്രിസീലിനായി ഗോള്‍ നേടിയത്.
ഇതിന് മുമ്പ് പിഎസ്ജിയ്ക്കായി കളിക്കുന്നതിനിടെ പരിക്കേറ്റ നെയ്മര്‍ അഞ്ച് മാസങ്ങള്‍ക്ക് ശേഷം ഏപ്രിലിലാണ് ക്ലബ്ബില്‍ തിരിച്ചെത്തിയത്. അതിനിടെ നെയ്മര്‍ക്കെതിരേ യുവതി പീഡനശ്രമമെന്ന പരാതിയുമായി രംഗത്തെത്തിയത് ബ്രിസീലില് ഏറെ ചര്‍ച്ചയായിട്ടുണ്ട്. നെയ്മര്‍ തെറ്റുകാരനല്ലെന്ന പ്രഖ്യാപിച്ച് ബ്രിസീല്‍ പ്രസിഡന്റ് അടക്കം നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. നെയ്മറും ആരോപണം നിഷേധിച്ചിട്ടുണ്ട്.
RELATED STORIES
പൗരത്വ ഭേദഗതി നിയമം ആക്രമിച്ചത് ഇസ്ലാമിനെയല്ല, ഇന്ത്യന്‍ സമൂഹത്തെ: ഡോ. ലെനിന് രഘുവംശി
13 Dec 2019 6:30 PM GMTപൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം; അസമില്‍ വീണ്ടും വെടിവെപ്പ് രണ്ട് പേര് കൊല്ലപ്പെട്ടു
13 Dec 2019 1:00 PM GMTപൗരത്വ ഭേദഗതി നിയമം: ബംഗാളിൽ റെയിൽവേ സ്റ്റേഷൻ സമുച്ചയത്തിന് പ്രക്ഷോഭകർ തീയിട്ടു
13 Dec 2019 12:56 PM GMTപൗരത്വ ഭേദഗതി നിയമത്തിനെതിരേ ഷില്ലോങില്‍ കനത്ത പ്രതിഷേധം: പ്രക്ഷോഭകരും പോലിസും ഏറ്റുമുട്ടി
13 Dec 2019 12:11 PM GMT