Football

ഫ്രഞ്ച് ലീഗ് വണ്ണില്‍ വമ്പന്‍ ജയവുമായി പിഎസ്ജി ഒന്നില്‍

ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ബോറൂസിയാ ഡോര്‍ട്ട്മുണ്ടിന് തോല്‍വി.

ഫ്രഞ്ച് ലീഗ് വണ്ണില്‍ വമ്പന്‍ ജയവുമായി പിഎസ്ജി ഒന്നില്‍
X


പാരിസ്; ഫ്രഞ്ച് ലീഗ് വണ്ണില്‍ വന്‍ ജയവുമായി പിഎസ്ജി. മൊന്റപിലെറിനെ എതിരില്ലാത്ത നാല് ഗോളിനാണ് പിഎസ്ജി തോല്‍പ്പിച്ചത്. ജയത്തോടെ പിഎസ്ജി ഒന്നാം സ്ഥാനത്തെത്തി. കിലിയന്‍ എംബാപ്പെ (34, 63), നെയ്മര്‍ (60), ഇക്കാര്‍ഡി എന്നിവരാണ് പിഎസ്ജിയുടെ സ്‌കോറര്‍മാര്‍. ഡി മരിയ, എംബാപ്പെ, ഇക്കാര്‍ഡി എന്നിവര്‍ ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കി. നെയ്മറുടെ പിഎസ്ജിയ്ക്കായുള്ള 100ാമത്തെ മല്‍സരമായിരുന്നു .

ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ബോറൂസിയാ ഡോര്‍ട്ട്മുണ്ടിന് തോല്‍വി. ബോറൂസിയ മൊന്‍ഷെന്‍ഗ്ലാഡബാഷ് ആണ് ഡോര്‍ട്ട്മുണ്ടിനെ തോല്‍പ്പിച്ചത്. 4-2നാണ് തോല്‍വി. ഡോര്‍ട്ടമുണ്ടിനായി ഹാലന്റ് ഇരട്ട ഗോള്‍ നേടി. ലീഗില്‍ ഡോര്‍ട്ട്മുണ്ട് അഞ്ചാം സ്ഥാനത്താണ്.


Next Story

RELATED STORIES

Share it