Football

ന്യൂകാസില്‍ യുനൈറ്റഡിന് വന്‍ തിരിച്ചടി; ട്രിപ്പിയറിന് പരിക്ക്

ജനുവരിയിലാണ് അത്‌ലറ്റിക്കോ മാഡ്രിഡ് താരമായ ട്രിപ്പിയര്‍ ന്യൂകാസിലിലേക്ക് ചേക്കേറിയത്.

ന്യൂകാസില്‍ യുനൈറ്റഡിന് വന്‍ തിരിച്ചടി; ട്രിപ്പിയറിന് പരിക്ക്
X


ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ റെലഗേഷനില്‍ നിന്ന് താല്‍ക്കാലികമായി രക്ഷപ്പെട്ട ന്യൂകാസില്‍ യുനൈറ്റഡിന് കനത്ത തിരിച്ചടി. ടീമിന്റെ അവസാന രണ്ട് മല്‍സരത്തില്‍ ജയത്തിന് ചുക്കാന്‍ പിടിച്ച പുത്തന്‍ സൈനിങ് ട്രിപ്പിയറിന് പരിക്ക്. മല്‍സരത്തിനിടെ താരത്തിന്റെ കാലിന് പരിക്കേറ്റിരുന്നു. സ്‌കാനിങ്ങില്‍ എല്ലിന് ചെറിയ പൊട്ടലുണ്ടെന്നും ശസ്ത്രക്രിയ വേണ്ടിവരുമെന്നും ടീം ഫിസിയോ അറിയിച്ചു. ഇതോടെ താരത്തിന് നീണ്ടകാലം ടീമിന് പുറത്തിരിക്കേണ്ടി വരും. ടീമിന്റെ കഴിഞ്ഞ രണ്ട് മല്‍സരത്തിലും ട്രിപ്പിയര്‍ സ്‌കോര്‍ ചെയ്തിരുന്നു. ജനുവരിയിലാണ് അത്‌ലറ്റിക്കോ മാഡ്രിഡ് താരമായ ട്രിപ്പിയര്‍ ന്യൂകാസിലിലേക്ക് ചേക്കേറിയത്.




Next Story

RELATED STORIES

Share it