Football

ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പ്: 20 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു; ടി നിഖില നയിക്കും

അരുണാചല്‍ പ്രദേശിലെ പസീഘഡില്‍ സെപ്തമ്പര്‍ 10 മുതല്‍ 24 വരെയാണ് ചാംപ്യന്‍ഷിപ്പ് നടക്കുന്നത്. ഗ്രൂപ്പ് ഇയിലാണ് കേരളം. ഒഡിഷ, ചണ്ടീഗഡ്, പുതുച്ചേരി എന്നീ ടീമുകളാണ് ഗ്രൂപ്പിലെ കേരളത്തിന്റെ എതിരാളികള്‍

ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പ്:  20 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു;  ടി നിഖില നയിക്കും
X

കൊച്ചി: ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള 20 അംഗ സംസ്ഥാന ടീമിനെ തിരഞ്ഞെടുത്തു. ടി നിഖിലയാണ് (പത്തനംതിട്ട) ക്യാപ്ടന്‍. ഗോള്‍കീപ്പര്‍മാര്‍: കെ. നിസരി (കോഴിക്കോട്), പി എ അബിന (തൃശ്ശൂര്‍), ഹീര ജി രാജ് (കണ്ണൂര്‍). പ്രതിരോധം: ഫെമിന രാജ് (തൃശ്ശൂര്‍), മഞ്ജു ബേബി (തൃശൂര്‍), വനിത വിജയന്‍ (തൃശൂര്‍), സി ലക്ഷ്മി (പത്തനംതിട്ട), കെ കെ കാവ്യ (തൃശൂര്‍), അലക്സിബ പി സാംസണ്‍ (പത്തനംതിട്ട). മധ്യനിര: കെ വി അതുല്യ (കോഴിക്കോട്), സി സിവിഷ (തൃശൂര്‍), ഇ ആര്‍ രേഷ്മ (പത്തനംതിട്ട), സി രേഷ്മ (തൃശൂര്‍), പി അശ്വതി (തൃശൂര്‍), എ ജി ശ്രീലക്ഷ്മി (പത്തനംതിട്ട). മുന്നേറ്റനിര: ടി നിഖില (പത്തനംതിട്ട), വി ഉണ്ണിമായ (പത്തനംതിട്ട), നിദ്യശ്രീധരന്‍ (തൃശൂര്‍), ടി സൗപര്‍ണിക (പത്തനംതിട്ട), എസ് സജന (വയനാട്). എം അന്‍വര്‍ സാദത്താണ് (എറണാകുളം) മുഖ്യപരിശീലകന്‍. എം നെജുമുന്നിസ (തൃശൂര്‍) ആണ് സഹപരിശീലക. എസ് രേഖ (തിരുവനന്തപുരം) മാനേജരും അനീറ്റ ആന്‍ ചാക്കോ (എറണാകുളം) ഫിസിയോയുമാണ്. അരുണാചല്‍ പ്രദേശിലെ പസീഘഡില്‍ സെപ്തമ്പര്‍ 10 മുതല്‍ 24 വരെയാണ് ചാംപ്യന്‍ഷിപ്പ് നടക്കുന്നത്. ഗ്രൂപ്പ് ഇയിലാണ് കേരളം. ഒഡിഷ, ചണ്ടീഗഡ്, പുതുച്ചേരി എന്നീ ടീമുകളാണ് ഗ്രൂപ്പിലെ കേരളത്തിന്റെ എതിരാളികള്‍. 11 ന് ചണ്ടീഗഡിനെതിരേയാണ് കേരളത്തിന്റെ ആദ്യ മല്‍സരം. 14 ന് പുതുച്ചേരിയെയും 17 ന് ഒഡീഷയെയും കേരളം നേരിടും. ടീം ഇന്ന് ചെന്നൈ വഴി പസീഘഡിന് യാത്രതിരിക്കും.

Next Story

RELATED STORIES

Share it