Football

ഐഎസ്എല്‍; ബെംഗളൂരു-മുംബൈ ആദ്യ സെമി ഇന്ന്

രണ്ടാം സെമിയില്‍ നാളെ നിലവിലെ ജേതാക്കളായ ഹൈദരാബാദ് എടികെ മോഹന്‍ ബഗാനെ നേരിടും.

ഐഎസ്എല്‍; ബെംഗളൂരു-മുംബൈ ആദ്യ സെമി ഇന്ന്
X


മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ സെമി ഇന്ന് മുംബൈയില്‍ നടക്കും. കേരളാ ബ്ലാസ്റ്റേഴ്‌സിനെ വിവാദ ഗോളിലൂടെ പരാജയപ്പെടുത്തിയ ബെംഗളൂരു എഫ്‌സിയും ഷീല്‍ഡ് ജേതാക്കളായ മുംബൈ സിറ്റി എഫ്‌സിയുമാണ് ഏറ്റുമുട്ടുന്നത്. മല്‍സരം മുംബൈയില്‍ രാത്രി 7.30ന് നടക്കും. കരുത്തരായ മുംബൈ ലീഗില്‍ അപരാജിത കുതിപ്പ് നടത്തിയിരുന്നു. എന്നാല്‍ ഷീല്‍ഡ് ജേതാക്കളായതിന് ശേഷം ബെംഗളൂരുവിനോടടക്കം രണ്ട് മല്‍സരങ്ങളില്‍ പരാജയപ്പെട്ടിരുന്നു. രണ്ടാം സെമിയില്‍ നാളെ നിലവിലെ ജേതാക്കളായ ഹൈദരാബാദ് എടികെ മോഹന്‍ ബഗാനെ നേരിടും.




Next Story

RELATED STORIES

Share it