Football

മുള്ളറും ബോട്ടങ്ങും ഹമ്മല്‍സും ഇനി ജര്‍മനിക്കായി കളിക്കില്ല

ജര്‍മനിയുടെ 2014 ലോകകപ്പ് നേട്ടത്തില്‍ സുപ്രധാന പങ്ക് വഹിച്ച മൂവരെയും ഇനി ദേശീയ ടീമിലേക്ക് പരിഗണിക്കില്ലെന്ന് കോച്ച് യാക്കിം ലോ വെളിപ്പെടുത്തിക്കഴിഞ്ഞു. ടീമിന്റെ ഭാവി മാത്രമാണ് തന്റെ തീരുമാനത്തിന് പിന്നില്ലെന്നും സീനിയര്‍ താരങ്ങളുടെ മോശം പ്രകടനം തനിയ്ക്കാവശ്യമില്ലെന്നും ലോ പറഞ്ഞു. മൂവരും ദേശീയ ടീമിനായി വര്‍ഷങ്ങളോളം കളിച്ചവരാണ്.

മുള്ളറും ബോട്ടങ്ങും ഹമ്മല്‍സും ഇനി ജര്‍മനിക്കായി കളിക്കില്ല
X

ബെല്‍ജിയം: ജര്‍മനിയുടെ എക്കാലത്തെയും മികച്ച താരങ്ങളായ ജെറോമി ബോട്ടങ്, മാറ്റസ് ഹമ്മല്‍സ്, തോമസ് മുള്ളര്‍ എന്നിവരെ ഇനി ജര്‍മന്‍ ജഴ്‌സിയില്‍ കാണില്ല. ജര്‍മനിയുടെ 2014 ലോകകപ്പ് നേട്ടത്തില്‍ സുപ്രധാന പങ്ക് വഹിച്ച മൂവരെയും ഇനി ദേശീയ ടീമിലേക്ക് പരിഗണിക്കില്ലെന്ന് കോച്ച് യാക്കിം ലോ വെളിപ്പെടുത്തിക്കഴിഞ്ഞു. ടീമിന്റെ ഭാവി മാത്രമാണ് തന്റെ തീരുമാനത്തിന് പിന്നില്ലെന്നും സീനിയര്‍ താരങ്ങളുടെ മോശം പ്രകടനം തനിയ്ക്കാവശ്യമില്ലെന്നും ലോ പറഞ്ഞു. മൂവരും ദേശീയ ടീമിനായി വര്‍ഷങ്ങളോളം കളിച്ചവരാണ്.

എന്നാല്‍, കൂടുതല്‍ കഴിവുള്ള യുവതാരങ്ങള്‍ വളര്‍ന്നുവരേണ്ടത് ആവശ്യമാണ്. ഇപ്പോള്‍ താന്‍ ചെയ്യുന്നതാണ് ശരിയെന്നതില്‍ പരിപൂര്‍ണ വിശ്വാസവാനാണ്- ലോ അഭിപ്രായപ്പെട്ടു. നിലവില്‍ മൂവരും ബയേണ്‍ താരങ്ങളാണ്. എന്നാല്‍, മൂവരും മോശം പ്രകടനത്തെ തുടര്‍ന്ന് ടീമില്‍നിന്ന് അവസരം നഷ്ടപ്പെട്ടവരാണ്. ഹോളണ്ടിനെതിരേ കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ലീഗ് മല്‍സരത്തിലും ജര്‍മന്‍ ടീം തോറ്റിരുന്നു. ടീമില്‍ നിന്ന് പുറത്തായ മൂവരും ഈ മല്‍സരത്തില്‍ കളിച്ചിരുന്നു. മൂവരും കളിച്ച ആറോളം മല്‍സരങ്ങളില്‍ ജര്‍മനി പരാജയം ഏറ്റുവാങ്ങി. ജര്‍മനിക്കായി 100 മല്‍സരങ്ങള്‍ കളിച്ച മുള്ളര്‍ 38 ഗോള്‍ നേടിയിട്ടുണ്ട്. 76 മല്‍സരങ്ങള്‍ കളിച്ച ബോട്ടങ് ഒരു ഗോളും 70 മല്‍സരങ്ങള്‍ കളിച്ച ഹമ്മല്‍സ് അഞ്ചുഗോളുമാണ് ടീമിനായി നേടിയത്.




Next Story

RELATED STORIES

Share it