Football

മൊറോക്കോ കരുത്തിന് മുന്നില്‍ കാനറികളും വീണു

വിനീഷ്യസ് ജൂനിയറിന്റെ ഒരു ഗോള്‍ വാര്‍ നിഷേധിച്ചു.

മൊറോക്കോ കരുത്തിന് മുന്നില്‍ കാനറികളും വീണു
X


ടാനിഗര്‍: ഖത്തര്‍ ലോകകപ്പില്‍ അപരാജിത കുതിപ്പ് നടത്തി വമ്പന്‍മാരെ വീഴ്ത്തിയ മൊറോക്കോ ലോക ഒന്നാം നമ്പര്‍ ടീം ബ്രസീലിനെയും വീഴ്ത്തി.ഇന്ന് പുലര്‍ച്ചെ നടന്ന സൗഹൃദമല്‍സരത്തില്‍ 2-1നാണ് ബ്രസീലിന്റെ തോല്‍വി. ഹോം ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ 29ാം മിനിറ്റില്‍ സോഫിയാനെ ബൗഫലിലൂടെ ലീഡ് നേടിയ മൊറോക്കോ 79ാം മിനിറ്റില്‍ സാബിരിയിലൂടെ വിജയ ഗോള്‍ നേടുകയായിരുന്നു. കൗണ്ടര്‍ അറ്റാക്കിലൂടെ മൊറോക്കോ ബ്രസീലിനെ പിടിച്ചുകെട്ടുകയായിരുന്നു. ക്യാപ്റ്റന്‍ കസിമറോയാണ് ബ്രസീലിന്റെ ആശ്വാസ ഗോള്‍ നേടിയത്. വിനീഷ്യസ് ജൂനിയറിന്റെ ഒരു ഗോള്‍ വാര്‍ നിഷേധിച്ചു.യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയാണ് മഞ്ഞപ്പട ഇറങ്ങിയത്.എന്നാല്‍ ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ തോല്‍ക്കാനായിരുന്നു വിധി.






Next Story

RELATED STORIES

Share it