Football

സീസണില്‍ 22 ഗോളുമായി മുഹമ്മദ് സലാഹ്

ലിവര്‍പൂള്‍ സ്‌ക്വാഡില്‍ വിര്‍ജില്‍ വാന്‍ ഡെക്ക്, ഫാബിനോ എന്നീ താരങ്ങള്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

സീസണില്‍ 22 ഗോളുമായി മുഹമ്മദ് സലാഹ്
X


സ്റ്റാംഫോഡ് ബ്രിഡ്ജ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ സീസണില്‍ തന്റെ 22ാം ഗോള്‍ കണ്ടെത്തി ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹ്. ഇന്ന് ന്യൂകാസില്‍ യുനൈറ്റഡിനെതിരേ 25ാം മിനിറ്റിലാണ് സലാഹ് സ്‌കോര്‍ ചെയ്തത്. ന്യുകാസിലിനെതിരേ 3-1ന്റെ ജയമാണ് ലിവര്‍പൂള്‍ നേടിയത്. ഡീഗോ ജോട്ടാ, അലക്‌സാണ്ടര്‍ അര്‍നോള്‍ഡ് എന്നിവരാണ് ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്ത മറ്റ് താരങ്ങള്‍. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള ലീഡ് ഒരു പോയിന്റായി കുറച്ചു. ലിവര്‍പൂള്‍ സ്‌ക്വാഡില്‍ വിര്‍ജില്‍ വാന്‍ ഡെക്ക്, ഫാബിനോ എന്നീ താരങ്ങള്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.




Next Story

RELATED STORIES

Share it