Football

സ്പാനിഷ് ലീഗ്; തീയായി മൊഡ്രിച്ച്; റയലിന് വന്‍ ജയം

87ാം മിനിറ്റില്‍ ഈഡന്‍ ഹസാര്‍ഡ് റയലിന്റെ പെനാല്‍റ്റി പാഴാക്കി.

സ്പാനിഷ് ലീഗ്; തീയായി മൊഡ്രിച്ച്; റയലിന് വന്‍ ജയം
X


മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ഭീമന്‍ ജയവുമായി റയല്‍ മാഡ്രിഡ്്. സെല്‍റ്റാ വിഗോയെ 4-1നാണ് റയല്‍ പരാജയപ്പെടുത്തിയത്. 36കാരനായ ലൂക്കാ മൊഡ്രിച്ചിന്റെ തകര്‍പ്പന്‍ ഫോമായിരുന്നു മല്‍സരത്തിന്റെ പ്രത്യേകത. കരീം ബെന്‍സിമ(14), ലൂക്കാ മൊഡ്രിച്ച്(41), വിനീഷ്യസ് ജൂനിയര്‍ (56), വാല്‍വെര്‍ഡെ(66) എന്നിവരാണ് ചാംപ്യന്‍മാര്‍ക്കായി സ്‌കോര്‍ ചെയ്തത്. ആല്‍ബാ, മൊഡ്രിച്ച്, വിനീഷ്യസ് എന്നിവര്‍ അസിസ്‌റ്റൊരുക്കി. 87ാം മിനിറ്റില്‍ ഈഡന്‍ ഹസാര്‍ഡ് റയലിന്റെ പെനാല്‍റ്റി പാഴാക്കി.മറ്റ് മല്‍സരങ്ങളില്‍ കാഡിസിനെ ഒസാസുന (2-0)യും മല്ലോര്‍ക്കയെ റയല്‍ ബെറ്റിസും(2-1) പരാജയപ്പെടുത്തി.




Next Story

RELATED STORIES

Share it