Football

ആരാധകരുടെ സ്‌നേഹത്തിന് അര്‍ജന്റീനയുടെ നന്ദി പ്രകടനം; ജൂണില്‍ ബംഗ്ലാദേശില്‍ കളിക്കും

ജൂണില്‍ അര്‍ജന്റീനയുടെ ലോകകപ്പ് നേടിയ ടീം ബംഗ്ലാദേശില്‍ കളിക്കും.

ആരാധകരുടെ സ്‌നേഹത്തിന് അര്‍ജന്റീനയുടെ നന്ദി പ്രകടനം; ജൂണില്‍ ബംഗ്ലാദേശില്‍ കളിക്കും
X


ധക്ക: ഇക്കഴിഞ്ഞ ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനന്‍ ടീമിനെ ഏറ്റവും കൂടുതല്‍ പിന്തുണച്ച രാജ്യങ്ങളില്‍ ഒന്നായിരുന്നു ബംഗ്ലാദേശ്. ലോകകപ്പിന് ശേഷം ബംഗ്ലാദേശിന് അര്‍ജന്റീനന്‍ ടീം നന്ദിയും അറിയിച്ചിരുന്നു. ഇപ്പോളിതാ അര്‍ജന്റീനന്‍ ടീം ബംഗ്ലാദേശില്‍ ഒരു സൗഹൃദ മല്‍സരം കളിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. ജൂണില്‍ അര്‍ജന്റീനയുടെ ലോകകപ്പ് നേടിയ ടീം ബംഗ്ലാദേശില്‍ കളിക്കും. ബംഗ്ലാദേശ് ആരാധകര്‍ ലോകകപ്പ് സമയത്ത് ടീമിന് നല്‍കിയ പിന്തുണയ്ക്കുള്ള പ്രതിഫലമാണിതെന്ന് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പറയുന്നു. ലോകകപ്പ് സമയത്ത് ബംഗ്ലാദേശിന്റെ അര്‍ജന്റീനാ പ്രേമം ലോക മാധ്യമങ്ങളില്‍ വാര്‍ത്ത ആയിരുന്നു. അര്‍ജന്റീനയുടെ മല്‍സരങ്ങള്‍ക്കായി ബംഗ്ലാദേശില്‍ കെട്ടിപണിത കൂറ്റന്‍ സ്്ക്രീനുകളും സ്റ്റേഡിയങ്ങളും താരങ്ങളുടെ കൂറ്റന്‍ കട്ടൗട്ടുകളും മാധ്യമങ്ങളില്‍ ഇടം നേടിയിരുന്നു. ബംഗ്ലാദേശിന്റെ ഓരോ തെരുവുകളിലും കൂറ്റന്‍ സ്‌ക്രീനുകളായിരുന്നു അര്‍ജന്റീനയുടെ മല്‍സരങ്ങള്‍ക്കായി തയ്യാറാക്കിയത്. ഫിഫയും ബംഗ്ലാദേശ് ആരാധകരുടെ വാര്‍ത്ത ട്വീറ്റ് ചെയ്തിരുന്നു.




Next Story

RELATED STORIES

Share it