ബാഴ്‌സയ്ക്ക് ആശ്വാസം; മെസ്സി വലന്‍സിയക്കെതിരേ കളിക്കും

ബാഴ്‌സയ്ക്ക് ആശ്വാസം; മെസ്സി വലന്‍സിയക്കെതിരേ കളിക്കും

മാഡ്രിഡ്: പരിക്കേറ്റ് സ്പാനിഷ് ലീഗിലെ ആദ്യ മൂന്ന് മല്‍സരങ്ങള്‍ നഷ്ടപ്പെട്ട സൂപ്പര്‍ താരം ലയണല്‍ മെസ്സി ടീമില്‍ തിരിച്ചെത്തുന്നു. ഈ മാസം 14ന് വലന്‍സിയ/dക്കെതിരേ നടക്കുന്ന മല്‍സരത്തിലാണ് മെസ്സി കളിക്കുക. സ്പാനിഷ് ലീഗിലെ ഈ സീസണിലെ ബാഴ്‌സയുടെ മൂന്ന് മല്‍സരങ്ങളിലും മെസ്സി കളിച്ചിരുന്നില്ല. പരിശീലനത്തിനിടെ കാലിനു പരിക്കേറ്റിരുന്നു. തുടര്‍ന്നാണ് താരത്തെ മൂന്ന് മല്‍സരങ്ങളില്‍ നിന്ന് കോച്ച് ഏര്‍ണസ്‌റ്റോ വാല്‍വെര്‍ഡേ മാറ്റിനിര്‍ത്തിയത്. ലീഗില്‍ ബാഴ്‌സ എട്ടാം സ്ഥാനത്താണ്. മൂന്ന് മല്‍സരങ്ങളില്‍ നിന്ന് വെറും നാല് പോയിന്റാണ് ബാഴ്‌സയ്ക്കുള്ളത്. അത്‌ലറ്റിക്കോ മാഡ്രിഡാണ് ഒന്നാമതുള്ളത്. മെസ്സി തിരിച്ചെത്തുന്നതോടെ ബാഴ്‌സ വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തുമെന്നാണ് ബാഴ്‌സ ആരാധകരുടെ കണക്കുകൂട്ടല്‍. വലന്‍സിയക്കെതിരായ മല്‍സരത്തിന് ശേഷം ബാഴ്‌സയുടെ ചാംപ്യന്‍സ് ലീഗ് ക്യാംപയിനും തുടങ്ങും. എന്നാല്‍ പരിക്കേറ്റ ലൂയിസ് സുവാരസ് വലന്‍സിയക്കെതിരേ കളിക്കില്ല. പരിക്ക് പൂര്‍ണമായി ഭേദമാവാത്തതിനെ തുടര്‍ന്നാണ് സുവാരസ് ടീമിലിടം നേടാത്തത്.
RELATED STORIES

Share it
Top