Football

ചാംപ്യന്‍സ് ലീഗ്; ആദ്യമല്‍സരത്തിലും മെസ്സിയില്ല

കാല്‍വണ്ണയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്ന് മെസ്സി ഇതുവരെ ടീമിനൊപ്പം പരിശീലനത്തിന് ചേര്‍ന്നിട്ടില്ല. മെസ്സി സ്വന്തമായാണ് പരിശീലനം നടത്തുന്നത്.

ചാംപ്യന്‍സ് ലീഗ്; ആദ്യമല്‍സരത്തിലും മെസ്സിയില്ല
X

മാഡ്രിഡ്: ബാഴ്‌സലോണയുടെ പുതിയ സീസണില്‍ ഇതുവരെ കളിക്കാത്ത സൂപ്പര്‍ താരം ലയണല്‍ മെസ്സി ചാംപ്യന്‍സ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യമല്‍സരത്തില്‍ കളിച്ചേക്കില്ല. കാല്‍വണ്ണയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്ന് മെസ്സി ഇതുവരെ ടീമിനൊപ്പം പരിശീലനത്തിന് ചേര്‍ന്നിട്ടില്ല. മെസ്സി സ്വന്തമായാണ് പരിശീലനം നടത്തുന്നത്. ശനിയാഴ്ച നടക്കുന്ന സ്പാനിഷ് ലീഗിലെ വലന്‍സിയക്കെതിരായ മല്‍സരത്തില്‍ മെസ്സി കളിച്ചേക്കുമെന്ന് നേരത്തെ റിപോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍, കോച്ച് വാല്‍വര്‍ഡേ ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മെസ്സിക്കൊപ്പം ലൂയിസ് സുവാരസും പരിക്കിന്റെ പിടിയിലാണ്. താരവും ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. സ്പാനിഷ് ലീഗില്‍ ബാഴ്‌സ നിലവില്‍ ഏഴാം സ്ഥാനത്താണ്. ചാംപ്യന്‍സ് ലീഗിലെ ബാഴ്‌സലോണയുടെ ആദ്യമല്‍സരം ജര്‍മന്‍ ക്ലബ് ഡോര്‍ട്ട്മുണ്ടിനെതിരായാണ്. ഈ മാസം 17നാണ് ബാഴ്‌സയുടെ ആദ്യ മല്‍സരം. ഗ്രൂപ്പ് എഫിലാണ് ബാഴ്‌സലോണയുടെ സ്ഥാനം. ഇന്റര്‍മിലാന്‍, സ്ലാവിയാ പരാഗ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

Next Story

RELATED STORIES

Share it