Football

ലാലിഗയില്‍ മെസ്സിക്ക് 400

ലാലിഗയില്‍ മെസ്സിക്ക് 400
X

മാഡ്രിഡ്: ബാഴ്‌സലോണ സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ ചിറകില്‍ ഒരു പൊന്‍തൂവല്‍ കൂടി. ലാലിഗയില്‍ 400 ഗോള്‍ നേടുന്ന താരമെന്ന ചരിത്രനേട്ടത്തിനാണ് അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ സാക്ഷ്യം വഹിച്ചത്. സ്പാനിഷ് ലീഗില്‍ ബാഴ്‌സണലോണയ്ക്ക് വേണ്ടി കളിച്ച 435 മല്‍സരത്തില്‍ നിന്നാണ് മെസ്സി ഈ നേട്ടം കൈവരിച്ചത്. ലീഗില്‍ എയ്ബറിനെതിരേ ഇന്നലെ രാത്രി നടന്ന മല്‍സരത്തിലാണ് മെസ്സി റെക്കോഡ് സ്വന്തമാക്കിയത്. എയ്ബറിനെതിരേ 3-0ന്റെ ജയമാണ് ക്ലബ്ബ് നേടിയത്. 56ാം മിനിറ്റില്‍ നേടിയ ഗോളാണ് റെക്കോഡിലേക്ക് വഴിയൊരിക്കിയത്. മറ്റ് രണ്ടു ഗോളുകള്‍ ലൂയിസ് സുവാരസിന്റെ വകയായിരുന്നു. യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അക്കൗണ്ടില്‍ 409 ഗോളുകളുണ്ട്. എന്നാല്‍ താരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, സ്പാനിഷ് ലീഗ്, ഇറ്റാലിയന്‍ ലീഗ് എന്നിവയില്‍ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. ലാ ലിഗയില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് 2-1ന് റയല്‍ ബെറ്റിസിനെ പരാജയപ്പെടുത്തി. ലെവാന്റെയെ അത്‌ലറ്റിക്കോ മാഡ്രിഡും പരാജയപ്പെടുത്തി.




Next Story

RELATED STORIES

Share it