Football

കോപ്പായ്‌ക്കെതിരായ ആരോപണം; മെസ്സിക്ക് മൂന്നുമാസത്തെ വിലക്ക്

അര്‍ജന്റീനന്‍ താരവും ബാഴ്‌സലോണ സ്‌ട്രൈക്കറുമായ ലയണല്‍ മെസ്സി, വിലക്കിന് പുറമെ 50,000 ഡോളര്‍ പിഴയും നല്‍കണം. ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനാണ് മെസ്സിയെ വിലക്കിയത്.

കോപ്പായ്‌ക്കെതിരായ ആരോപണം; മെസ്സിക്ക് മൂന്നുമാസത്തെ വിലക്ക്
X

സാവോപോളോ: കോപ്പാ അമേരിക്കയുടെ സംഘാടകര്‍ക്കെതിരേ ആരോപണമുന്നയിച്ചതിന് ഫുട്‌ബോളിലെ മിശിഹായ്ക്ക് അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് മൂന്നുമാസത്തെ വിലക്ക്. അര്‍ജന്റീനന്‍ താരവും ബാഴ്‌സലോണ സ്‌ട്രൈക്കറുമായ ലയണല്‍ മെസ്സി, വിലക്കിന് പുറമെ 50,000 ഡോളര്‍ പിഴയും നല്‍കണം. ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനാണ് മെസ്സിയെ വിലക്കിയത്. മെസ്സിക്ക് അപ്പീല്‍ നല്‍കാന്‍ ഏഴുദിവസം അനുവദിച്ചിട്ടുണ്ട്. കോപ്പാ അമേരിക്കയില്‍ ബ്രസീല്‍ കിരീടം നേടാനുള്ള വഴികള്‍ സംഘാടകര്‍ നേരത്തെ തയ്യാറാക്കിയിരുന്നുവെന്നും അതിനുള്ള നടപടികളും നിയമങ്ങളും ഓരോ മല്‍സരങ്ങളിലും അവര്‍ നടത്തിയിരുന്നുവെന്നും മെസ്സി ആരോപിച്ചിരുന്നു.

കോപ്പയില്‍ സെമിയില്‍ ബ്രസീലിനെതിരേ അര്‍ജന്റീന തോറ്റിരുന്നു. തുടര്‍ന്ന് മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ചിലിയെ തോല്‍പ്പിച്ച് അര്‍ജന്റീന ജയം നേടിയിരുന്നു. എന്നാല്‍, ഈ മല്‍സരത്തില്‍ മെസ്സിക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചിരുന്നു. തുടര്‍ന്നാണ് താരം കോപ്പയ്‌ക്കെതിരേ ആരോപണമുന്നയിച്ചത്. മെസ്സിയുടെ കരിയറിലെ രണ്ടാമത്തെ ചുവപ്പ് കാര്‍ഡാണിത്. വിലക്ക് വന്നതോടെ ഒക്ടോബര്‍, സെപ്തംബര്‍ മാസങ്ങളിലുള്ള അര്‍ജന്റീനയുടെ സൗഹൃദമല്‍സരങ്ങളില്‍നിന്ന് മെസ്സി പുറത്താവും.

Next Story

RELATED STORIES

Share it