മെസ്സിയും റൊണാള്‍ഡോയും ദേശീയ ടീമുകള്‍ക്കൊപ്പം; മല്‍സരങ്ങള്‍ 23ന് തുടങ്ങും
പുതിയ കോച്ച് മാര്‍ട്ടിന്‍സിന് കീഴിലാണ് പോര്‍ച്ചുഗല്‍ ഇറങ്ങുക.

പാരിസ്: ഈ മാസം 23 മുതല്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്കായി സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും അവരവരുടെ ദേശീയ ടീമിനൊപ്പം ചേര്‍ന്നു. ഇരുവരും അവരവരുടെ രാജ്യങ്ങളിലെത്തി പരിശീലനം ആരംഭിച്ചിട്ടുണ്ട്. അര്‍ജന്റീനയുടെ ലോകകപ്പിന് ശേഷമുള്ള ആദ്യ മല്‍സരം മാര്‍ച്ച് 24നാണ്. പുല്‍ച്ചെ നടക്കുന്ന മല്‍സരത്തില്‍ പനാമയാണ് എതിരാളി. അര്‍ജന്റീനയില്‍ നടക്കുന്ന മല്‍സരത്തിന്റെ ടിക്കറ്റുകള്‍ കഴിഞ്ഞ ദിവസം ഒരു മണിക്കൂറിനുള്ളില്‍ വിറ്റഴിഞ്ഞിരുന്നു. 27ന് കുറാസാവോയെ അര്‍ജന്റീന നേരിടും. പിഎസ്ജിക്കൊപ്പം ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായ മെസ്സി ഫ്രഞ്ച് ലീഗിലെ റെനീസിനെതിരായ അവസാന മല്‍സരത്തിലും തോല്‍വി നേരിട്ടിരുന്നു. പോര്‍ച്ചുഗലിന്റെ മല്‍സരം ഈ മാസം 23ന് ലിച്ചെന്‍സ്റ്റീനെതിരേയും 26ന് ലക്സംബര്‍ഗിനെതിരേയുമാണ്. നിലവില്‍ സൗദി പ്രോ ലീഗില്‍ അല്‍ നസറിനായി ക്രിസ്റ്റിയാനോ മികച്ച ഫോമിലാണ്. ലോകകപ്പിലെ തോല്‍വിയെ തുടര്‍ന്ന് മുന്‍ കോച്ച് ഫെര്‍ണാണ്ഡോ സാന്റോസിനെ പുറത്താക്കിയിരുന്നു.പുതിയ കോച്ച് മാര്‍ട്ടിന്‍സിന് കീഴിലാണ് പോര്‍ച്ചുഗല്‍ ഇറങ്ങുക.
RELATED STORIES
പുറത്തീല് പള്ളി അഴിമതി: മുസ് ലിം ലീഗ് ജില്ലാ നേതാവ് കെ പി താഹിറില്...
9 Jun 2023 4:27 PM GMTകൂടുതല് ബോഗികള് കത്തിക്കാന് ലക്ഷ്യമിട്ടെന്ന് കണ്ണൂര് ട്രെയിന്...
9 Jun 2023 2:50 PM GMTപുനര്ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്സ് അന്വേഷണത്തിന് ഉത്തരവ്
9 Jun 2023 2:41 PM GMTഅമ്പൂരി രാഖി വധക്കേസ്: മൂന്ന് പ്രതികള്ക്കും ജീവപര്യന്തം തടവ്
9 Jun 2023 2:25 PM GMTമണിപ്പൂരില് വീണ്ടും സംഘര്ഷം; മൂന്നുപേര് കൊല്ലപ്പെട്ടു; മരിച്ചവരുടെ...
9 Jun 2023 2:14 PM GMTബ്രിജ് ഭൂഷണ് വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരില് കണ്ടിട്ടുണ്ട്:...
9 Jun 2023 9:20 AM GMT