Football

ഇരട്ട അസിസ്റ്റുമായി മെസ്സി; വന്‍ ലീഡുമായി പിഎസ്ജി

എഡിസണ്‍ കവാനിയാണ് പിഎസ്ജിയുടെ ടോപ് സ്‌കോറര്‍(200).

ഇരട്ട അസിസ്റ്റുമായി മെസ്സി; വന്‍ ലീഡുമായി പിഎസ്ജി
X


പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജിക്ക് തകര്‍പ്പന്‍ ജയം.സെയ്ന്റ് എറ്റീനെയ്‌ക്കെതിരായ മല്‍സരത്തില്‍ 3-1ന്റെ ജയമാണ് ടീം നേടിയത്. മല്‍സരത്തില്‍ രണ്ട് അസിസ്റ്റുമായി മെസ്സി തിളങ്ങി. മെസ്സിയുടെ രണ്ട് അസിസ്റ്റും ഗോളാക്കിയത് കിലിയന്‍ എംബാപ്പെയാണ്. എംബാപ്പെയ്ക്ക് പുറമെ ഡാനിയോലയും പിഎസ്ജിയ്ക്കായി സ്‌കോര്‍ ചെയ്തു. ഡാനിയോലയുടെ ഗോളിന് വഴിയൊരുക്കിയത് എംബാപ്പെയാണ്. 3-1ന്റെ ജയത്തോടെ പിഎസ്ജി ഒന്നാം സ്ഥാനത്തെ ലീഡ് 16 പോയിന്റാക്കി.


ഇന്നത്തെ ഇരട്ട ഗോള്‍ നേട്ടത്തോടെ എംബാപ്പെ പിഎസ്ജിയുടെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ടോപ് സ്‌കോറര്‍ ആയ സാള്‍ട്ടണ്‍ ഇബ്രാഹിമോവിച്ചിനൊപ്പമെത്തി(156 ഗോള്‍).എഡിസണ്‍ കവാനിയാണ് പിഎസ്ജിയുടെ ടോപ് സ്‌കോറര്‍(200).




Next Story

RELATED STORIES

Share it