Football

എംബാപ്പെ പിഎസ്ജിയില്‍ തുടരും

ഈ സമ്മറില്‍ പിഎസ്ജിയുമായുള്ള താരത്തിന്റെ കരാര്‍ അവസാനിക്കുകയാണ്.

എംബാപ്പെ പിഎസ്ജിയില്‍ തുടരും
X


പാരിസ്: സമ്മര്‍ ട്രാന്‍സ്ഫറില്‍ പിഎസ്ജി സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ റയല്‍ മാഡ്രിഡിലേക്ക് ചേക്കറില്ല. ഈ സമ്മറില്‍ പിഎസ്ജിയുമായുള്ള താരത്തിന്റെ കരാര്‍ അവസാനിക്കുകയാണ്. പിഎസ്ജിയില്‍ തന്നെ തുടരുമെന്ന് ആമസോണ്‍ പ്രൈമിന് നല്‍കിയ അഭിമുഖത്തില്‍ ഫ്രഞ്ച് താരം അറിയിച്ചു. താരം റയലിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ അവസാനമായത്. പിഎസ്ജിക്കൊപ്പം തുടരാനാണ് താല്‍പ്പര്യമെന്നും ചാംപ്യന്‍സ് ലീഗ് എന്ന ലക്ഷ്യമാണ് മുന്നിലുള്ളതെന്നും താരം വ്യക്തമാക്കി. നേരത്തെ റയല്‍ പിഎസ്ജിക്ക് മുന്നില്‍ വച്ച മൂന്ന് ഓഫറുകളും അവര്‍ക്ക് സ്വീകാര്യമായിരുന്നില്ല. പുതിയ ഓഫര്‍ റയല്‍ മുന്നോട്ട് വയ്ക്കാന്‍ കാലതാമസം വരുത്തുന്നതിനാലാണ് എംബാപ്പെ പിന്‍മാറ്റം പ്രഖ്യാപിച്ചത്.സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് മികച്ച ഫോമോടെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.




Next Story

RELATED STORIES

Share it