Football

യുവന്റസ് പരിശീലകനായി മൗറീസിയോ സാരി

യുവന്റസ് പരിശീലകനായി മൗറീസിയോ സാരി
X

റോം: ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസിന്റെ പരിശീലകനായി മൗറീസിയോ സാരിയെ നിയമിച്ചു. മുന്‍ ചെല്‍സി പരിശീലകനായ സാരി മൂന്നു വര്‍ഷത്തേക്കാണ് യുവന്റസ് പരിശീലകനാവുന്നത്. അഞ്ച് മില്ല്യണ്‍ യൂറോയ്ക്കാണ് സാരിയെ നിയമിച്ചത്. സ്വന്തം നാടായ ഇറ്റലിയിലേക്ക് പോവാന്‍ സാരി ചെല്‍സി ക്ലബ്ബ് അധികൃതരോട് സന്നദ്ധത അറിയിക്കുകയായിരുന്നു. നിലവിലെ യുവന്റസ് കോച്ച് മാസിമിലിയാനോ അല്ലേഗ്രിയാണ്. ചെല്‍സിയുടെ പുതിയ പരിശീലകനായി അല്ലേഗ്രിയോ, ഫ്രാങ്ക് ലംപാര്‍ഡോ സ്ഥാനമേല്‍ക്കും. ഇതിനായുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. 2018ല്‍ ആണ് ചെല്‍സി സാരിയെ നിയമിച്ചത്.തുടക്കത്തില്‍ മികച്ച ഫോമിലായിരുന്ന സാരി പിന്നീട് പിറകോട്ട് പോവുകയായിരുന്നു. തുടര്‍ന്ന് പ്രീമിയര്‍ ലീഗ് അവസാനിക്കുമ്പോള്‍ ചെല്‍സിയെ സാരി മൂന്നാം സ്ഥാനത്തെത്തിച്ചു. ക്ലബ്ബിന് ചാംപ്യന്‍സ് ലീഗ് യോഗ്യതയും നേടികൊടുത്തു. കൂടാതെ യൂറോപ്പാ ലീഗില്‍ കിരീടം നേടാനും സാരിക്ക് കീഴില്‍ ചെല്‍സിക്കായി. ഒടുവില്‍ മികച്ച രീതിയിലാണ് സാരി ഈ സീസണ്‍ അവസാനിപ്പിച്ച് ക്ലബ്ബില്‍ നിന്ന് വിടപറയുന്നത്. ഇറ്റാലിയന്‍ ക്ലബ്ബ് നപ്പോളിയില്‍ നിന്നാണ് സാരി ചെല്‍സിയില്‍ എത്തിയത്. ചെല്‍സിയില്‍ നിന്ന് പുറത്താക്കപ്പെടാതെ പോവുന്ന ആദ്യ കോച്ചാണ് സാരി.

Next Story

RELATED STORIES

Share it