Football

ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഡിയില്‍ ഇന്ന് ഡൂ ഓര്‍ ഡൈ പോരാട്ടം

മല്‍സരങ്ങള്‍ ഇന്ന് അര്‍ദ്ധരാത്രി 1.30ന് തുടങ്ങും.

ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഡിയില്‍ ഇന്ന് ഡൂ ഓര്‍ ഡൈ പോരാട്ടം
X




ലിസ്ബണ്‍: ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഡിയില്‍ ഇന്ന് തീപ്പാറും പോരാട്ടം. അവസാന റൗണ്ട് മല്‍സരത്തിനാണ് നാല് ടീമുകളും ഇറങ്ങുന്നത്. ഗ്രൂപ്പില്‍ പ്രീക്വാര്‍ട്ടറില്‍ ഇതുവരെ ഒരു ടീമും കയറിയിട്ടില്ല.നാല് പേര്‍ക്കും സാധ്യതയുണ്ട്. ഇന്നത്തെ മല്‍സരഫലത്തിന് ശേഷമേ അവസാന 16ല്‍ ഇടം നേടുന്ന രണ്ട് ടീമിനെ കണ്ടെത്തൂ. ലീഗില്‍ ടോട്ടന്‍ഹാമിന് എട്ടും സ്‌പോര്‍ട്ടിങ് ലിസ്ബണ് ഏഴും ഫ്രാങ്ക്ഫര്‍ട്ടിന് ഏഴും മാര്‍സിലെയ്ക്ക് ആറും പോയിന്റാണുള്ളത്. ഇന്ന് ജയിക്കുന്ന രണ്ട് ടീമുകള്‍ക്ക് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. ടോട്ടന്‍ഹാമിന്റെ എതിരാളി മാര്‍സിലെയാണ്. ടോട്ടന്‍ഹാമിന് സമനില നേടിയാലും അടുത്ത റൗണ്ടിലേക്ക് കടക്കാം. മറ്റൊരു മല്‍സരത്തില്‍ സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ ഫ്രാങ്ക്ഫര്‍ട്ടിനെ നേരിടും.മല്‍സരങ്ങള്‍ ഇന്ന് അര്‍ദ്ധരാത്രി 1.30ന് തുടങ്ങും.




Next Story

RELATED STORIES

Share it