ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; അപരാജിതരായി ലിവര്‍പൂള്‍; യുനൈറ്റഡ് ഇന്നിറങ്ങും
ചെല്‍സി ടോട്ടന്‍ഹാമിനെ നേരിടുമ്പോള്‍ ലെസ്റ്റര്‍ സിറ്റിയുടെ എതിരാളികള്‍ ബ്രിങ്ടണ്‍ ആണ്.

ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ അപരാജിത ഫോം തുടരുന്നു. ഇന്ന് ക്രിസ്റ്റല്‍ പാലസിനെ നേരിട്ട അവര്‍ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയം നേടി. സൂപ്പര്‍ താരം സാദിയോ മാനെ , മുഹമ്മദ് സലാഹ്, കീറ്റെ എന്നിവരാണ് ചെമ്പടയ്ക്കായി സ്‌കോര്‍ ചെയ്തത്. മാനെയുടെ ലിവര്‍പൂളിനായുള്ള 100ാം ഗോളാണ്. ഇന്നലെ നടന്ന മറ്റ് മല്‍സരങ്ങളില്‍ സതാംപ്ടണിനോട് മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ രഹിത സമനില വഴങ്ങി. ബേണ്‍ലിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ആഴ്‌സണല്‍ ലീഗിലെ രണ്ടാം ജയവും സ്വന്തമാക്കി.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇന്നിറങ്ങും. വെസ്റ്റ്ഹാം യുനൈറ്റഡാണ് എതിരാളികള്‍. ചാംപ്യന്‍സ് ലീഗിലെ ഞെട്ടിക്കുന്ന തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ ചുവപ്പ് ചെകുത്താന്‍മാര്‍ക്ക് ഇന്ന് വന്‍ ജയം അനിവാര്യമാണ്. ഇന്ത്യന്‍ സമയം 6.30ന് ലണ്ടന്‍ സ്‌റ്റേഡിയത്തിലാണ് മല്‍സരം. മല്‍സരങ്ങള്‍ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ കാണാം. ചെല്‍സി ടോട്ടന്‍ഹാമിനെ നേരിടുമ്പോള്‍ ലെസ്റ്റര്‍ സിറ്റിയുടെ എതിരാളികള്‍ ബ്രിങ്ടണ്‍ ആണ്.
RELATED STORIES
ഉദയ്പൂര് കൊലപാതകം: പ്രതികളുടെ ബിജെപി ബന്ധം പുറത്ത്
1 July 2022 6:25 PM GMTഅഫ്രീന്റെ വീട് തകര്ത്തത് അയല്ക്കാരുടെ പരാതിയിലെന്ന് സര്ക്കാര്;...
1 July 2022 3:52 PM GMTകടലില് കാണാതായ യുവാവിനായുള്ള തിരച്ചിലില് അധികൃതരുടെ അനാസ്ഥ: റോഡ്...
1 July 2022 2:59 PM GMTഅഞ്ചരക്കണ്ടി എസ്ഡിപിഐ ഓഫിസ് ആക്രമണം: നാല് സിപിഎം പ്രവര്ത്തകര്...
1 July 2022 2:38 PM GMTഅമരീന്ദര് സിങ് ബിജെപിയിലേക്ക്; 'പഞ്ചാബ് ലോക് കോണ്ഗ്രസ്' ബിജെപിയില്...
1 July 2022 1:45 PM GMTരാജ്യത്ത് സ്വര്ണ തീരുവയില് വന്‍ വര്ധന; പവന് 960 രൂപ കൂടി
1 July 2022 12:52 PM GMT