Football

മനീഷാ കല്യാണ്‍ ഗോകുലം വിടുന്നു; ലക്ഷ്യം വിദേശ ക്ലബ്ബുകള്‍

മാസങ്ങള്‍ക്ക് മുമ്പ് ബ്രസീലിനെതിരായ മല്‍സരത്തിലും താരം ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയ്തിരുന്നു.

മനീഷാ കല്യാണ്‍ ഗോകുലം വിടുന്നു; ലക്ഷ്യം വിദേശ ക്ലബ്ബുകള്‍
X



കൊല്‍ക്കത്ത: ഇന്ത്യന്‍ വനിതാ ഫുട്‌ബോളര്‍ മനീഷാ കല്യാണ്‍ വിദേശ ലീഗിലേക്ക് ചേക്കേറുന്നു. ഗോകുലത്തിന്റെ സൂപ്പര്‍ താരമായ മനീഷയ്ക്കായി യൂറോപ്പ്, അമേരിക്ക എന്നിവടങ്ങളില്‍ നിന്നും ഓഫര്‍ വരുന്നുണ്ട്. നിലവില്‍ സൈപ്രസില്‍ നിന്നാണ് താരത്തിന് പ്രധാന ഓഫര്‍. സൈപ്രസിലേ ക്ലബ്ബുകളില്‍ കളിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും ഉടന്‍ ഇതില്‍ തീരുമാനമുണ്ടാവുമെന്നും താരവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. താരത്തിന്റെ ഗോകുലവുമായുള്ള കരാര്‍ ഈ സീസണില്‍ അവസാനിച്ചിരുന്നു.മൂന്ന് സീസണുകളില്‍ ഗോകുലത്തിനായി കളിച്ച താരം മിന്നും ഫോമിലാണ്. അവസാന സീസണില്‍ 14ഗോളുകളും താരം നേടി. മാസങ്ങള്‍ക്ക് മുമ്പ് ബ്രസീലിനെതിരായ മല്‍സരത്തിലും താരം ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയ്തിരുന്നു.







Next Story

RELATED STORIES

Share it