Football

സെനഗലിനെ തോളിലേറ്റി സാദിയോ മാനെ; കന്നി ആഫ്‌ക്കോണ്‍ കിരീടം; ഷൂട്ടൗട്ടില്‍ ഈജിപ്ത് വീണു

സലാഹിനും ഇന്ന് സ്‌കോര്‍ ചെയ്യാനായില്ല.

സെനഗലിനെ തോളിലേറ്റി സാദിയോ മാനെ; കന്നി ആഫ്‌ക്കോണ്‍ കിരീടം; ഷൂട്ടൗട്ടില്‍ ഈജിപ്ത് വീണു
X


യോണ്ടെ: സൂപ്പര്‍ താരം സാദിയോ മാനെയുടെ ചിറകിലേറി സെനഗല്‍ കന്നി ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് നേടി. ഫൈനലില്‍ ഈജിപ്തിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് പരാജയപ്പെടുത്തിയാണ് സെനഗലിന്റെ ആദ്യ കിരീടം. 2002ലും 2019ലും കൈയ്യെത്തും ദൂരത്ത് കൈവിട്ട കിരീടം സെനഗല്‍ പിടിച്ചടക്കുകയായിരുന്നു.


ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിനാവട്ടെ കരിയറിലെ ആദ്യ ആഫ്‌ക്കോണ്‍ കിരീടത്തിന് ഇനിയും കാത്തിരിക്കണം. എട്ടാം കിരീടം ലക്ഷ്യമിട്ടാണ് ഈജിപ്ത് ഇന്നിറങ്ങിയത്. നിശ്ചിത സമയത്ത് ഇരുടീമിനും സ്‌കോര്‍ ചെയ്യാനായില്ല. നിരവധി അവസരങ്ങള്‍ സെനഗല്‍ സൃഷ്ടിച്ചിരുന്നു. മാനെ ചില അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ വിജയ പെനാല്‍റ്റി മാനെയുടെ വകയായിരുന്നു. സലാഹിനും ഇന്ന് സ്‌കോര്‍ ചെയ്യാനായില്ല.







Next Story

RELATED STORIES

Share it