Football

ചെല്‍സിയെ തരിപ്പണമാക്കി യുനൈറ്റഡിന്റെ തുടക്കം

ചെല്‍സിയെ തരിപ്പണമാക്കി യുനൈറ്റഡിന്റെ തുടക്കം
X

ലണ്ടന്‍: ചെല്‍സിക്കെതിരേ തകര്‍പ്പന്‍ ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ സീസണിലെ ആദ്യ മല്‍സരത്തിലാണ് യുനൈറ്റഡ് ചെല്‍സിയെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചത്. മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് രണ്ട് ഗോള്‍ നേടിയ മല്‍സരത്തില്‍ മാര്‍ഷ്യലും(65), ജെയിംസും(81) യുനൈറ്റഡിനായി വലകുലുക്കി. 18ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു റാഷ്‌ഫോര്‍ഡിന്റെ ആദ്യ ഗോള്‍. രണ്ടാം ഗോള്‍ 67ാം മിനിറ്റിലായിരുന്നു. പുതിയ കോച്ച് ഫ്രാങ്ക് ലംമ്പാര്‍ഡിന്റെ കീഴില്‍ ഓള്‍ഡ് ട്രാഫോഡില്‍ ചെല്‍സി നേടിയത് നാണം കെട്ട തോല്‍വിയാണ്.

ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ന്യൂകാസിലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ആഴ്‌സണല്‍ ഈ സീസണ്‍ വിജയത്തോടെ തുടങ്ങി. 58ാം മിനിറ്റില്‍ ഒബമായാങാണ് ആഴ്‌സണലിന്റെ ഗോള്‍ നേടിയത്. ലെസ്റ്റര്‍-വോള്‍വ്‌സ് മല്‍സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു.

Next Story

RELATED STORIES

Share it