16കാരായ മാര്‍ക്ക് ജുറാദോയെയും ജോ ഹഗിലിനെയും സ്വന്തമാക്കി യുനൈറ്റഡ്

ന്യൂയോര്‍ക്ക്: അടുത്ത സീസണില്‍ യുനൈറ്റഡിലേക്കെത്തുന്ന താരങ്ങളില്‍ പ്രമുഖരാണ് ബാഴ്‌സയുടെ അണ്ടര്‍ 16 താരം മാര്‍ക്ക് ജുറാദോയും സണ്ടര്‍ലാന്റിന്റെ ജോ ഹഗിലും. പ്രകടനം കൊണ്ട് യൂറോപ്പിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സുപരിചതരാണിവര്‍. ഇംഗ്ലണ്ടിലെ സണ്ടര്‍ലാന്റ് ടീമിന്റെ അണ്ടര്‍ 18 താരമായ ഹഗിലിന്റെ സൈനിങ് യുനൈറ്റഡ് നേരത്തെ തന്നെ ഉറപ്പിച്ചതാണ്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കരാറിന്റെ അന്തിമ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ആഴ്‌സണലിന്റെയും ടോട്ടന്‍ഹാമിന്റെയും ഓഫറുകള്‍ നിരസിച്ചാണ് ഹഗില്‍ യുനൈറ്റഡില്‍ ചേക്കേറിയത്.
ബാഴ്‌സലോണയുടെ അണ്ടര്‍-16 താരമായ മാര്‍ക്ക് ജുറാദോയും യുനൈറ്റഡിലേക്ക് വരുന്നത് വന്‍ തുകയ്ക്കാണ്. ബാഴ്‌സയുടെ സീനിയര്‍ ടീമിലേക്കുള്ള ഓഫര്‍ നിരസിച്ചാണ് ജുറാദോ യുനൈറ്റഡിലേക്ക് വരുന്നത്. റൈറ്റ് ബേക്കായാണ് ജുറാദോ യുനൈറ്റഡില്‍ എത്തുന്നത്. പുതിയ സീസണിലേക്കായി യുനൈറ്റഡ് മികച്ച താരങ്ങളെയാണ് സ്വന്തമാക്കുന്നത്. യുവതാരങ്ങള്‍ക്കാണ് ടീം പ്രാധാന്യം നല്‍കുന്നതെന്ന് കോച്ച് സോള്‍ഷ്യര്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
RELATED STORIES
'ക്ലിഫ് ഹൗസിലെ ഗോശാല, 'പിണറായ് ജി!. വന്ദേ ഗോമാതരം'; മുഖ്യമന്ത്രിക്ക്...
27 Jun 2022 5:31 PM GMT'സത്യത്തിന്റെ ഒരു ശബ്ദത്തെ തടവിലിട്ടാല് ആയിരം ശബ്ദങ്ങള് ഉയരും'; ...
27 Jun 2022 5:03 PM GMTമുഹമ്മദ് സുബൈറിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി; വിവരങ്ങള് കൈമാറാതെ ...
27 Jun 2022 3:53 PM GMTആള്ട്ട് ന്യൂസ് സഹസ്ഥാപകന് മുഹമ്മദ് സുബൈര് അറസ്റ്റില്
27 Jun 2022 3:05 PM GMTആര്എസ്എസ് മുഖപത്രം കത്തിച്ച് കാത്തലിക് യൂത്ത് മൂവ്മെന്റ് പ്രതിഷേധം
27 Jun 2022 2:45 PM GMTമോദിക്ക് ക്ലീന് ചിറ്റ്: സുപ്രീംകോടതി വിധിയെത്തുടര്ന്നുണ്ടായിട്ടുള്ള...
27 Jun 2022 2:35 PM GMT