Football

ന്യൂകാസില്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഞെട്ടി

ന്യൂകാസില്‍ പോരാട്ടത്തില്‍  മാഞ്ചസ്റ്റര്‍ സിറ്റി ഞെട്ടി
X

ലണ്ടന്‍: നിര്‍ണായകമായ മല്‍സരത്തില്‍ പിറകോട്ടടിച്ച് പെപ് ഗ്വാര്‍ഡിയോളയും സംഘവും. പ്രീമിയര്‍ ലീഗിലെ കിരീട പോരാട്ടത്തില്‍ ഇതോടെ ലിവള്‍പൂളിന് ആശ്വാസം. നിര്‍ണായക പോരില്‍ ഇന്ന് ന്യൂകാസില്‍ യുനൈറ്റഡിനോട് മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെട്ടത്. ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷം ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു. കളിയുടെ ഒന്നാം മിനിറ്റില്‍ തന്നെ അഗ്വേറോ നേടിയ ഗോള്‍ സിറ്റിയെ മുന്നിലെത്തിച്ചു. എന്നാല്‍ രണ്ടാംപകുതിയില്‍ കളി മാറി. കൂടുതല്‍ ഗോളുകള്‍ നേടാതെ കളിച്ചതിന് സിറ്റി വലിയ വില കൊടുക്കേണ്ടി വന്നു. കളിയുടെ 66ാം മിനിറ്റില്‍ റോന്‍ഡോനിലൂടെ ന്യൂകാസില്‍ ഒപ്പം എത്തി. 80ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ന്യൂകാസിലിന് ലീഡും നല്‍കി. മാറ്റ് റിചി ആയിരുന്നു പെനാല്‍റ്റി സ്‌കോര്‍ ചെയ്തത്. ലീഗില്‍ നാളെ ലിവര്‍പൂള്‍ വിജയിക്കുകയാണെങ്കില്‍ ലിവര്‍പൂളിന് ഒന്നാംസ്ഥാനത്ത് ഏഴു പോയന്റ് ലീഡാകും.


Next Story

RELATED STORIES

Share it