മാഞ്ചസ്റ്റര്‍ സിറ്റി എഫ്എ കപ്പ് ഫൈനലില്‍

ഗബ്രിയേല്‍ ജിസസ് നാലാം മിനിറ്റില്‍ നേടിയ ഗോളാണ് സിറ്റിയെ വിജയവഴിയിലെത്തിച്ചത്.

മാഞ്ചസ്റ്റര്‍ സിറ്റി എഫ്എ കപ്പ് ഫൈനലില്‍

വെബ്ലി: ബ്രൈറ്റണെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി എഫ്എ കപ്പ് ഫൈനലില്‍ പ്രവേശിച്ചു. വെബ്ലിയില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ സിറ്റിക്കൊപ്പം നില്‍ക്കുന്ന പോരാട്ടം ബ്രൈറ്റണ്‍ കാഴ്ചവച്ചങ്കിലും സിറ്റിയുടെ തന്ത്രപരമായ ആക്രമണത്തിലൂടെ അവര്‍ ജയം നേടി.

ഗബ്രിയേല്‍ ജിസസ് നാലാം മിനിറ്റില്‍ നേടിയ ഗോളാണ് സിറ്റിയെ വിജയവഴിയിലെത്തിച്ചത്. ഇന്ന് നടക്കുന്ന വാറ്റ്‌ഫോര്‍ഡ്‌വൂള്‍വ്‌സ് മല്‍സരത്തിലെ വിജയികളെയാണ് സിറ്റി ഫൈനലില്‍ നേരിടുക. മെയ് 18നാണ് ഫൈനല്‍ മല്‍സരം. പ്രീമിയര്‍ ലീഗ്, ചാംപ്യന്‍സ് ലീഗ് എന്നിവയില്‍ കിരീടപോരാട്ടത്തിനടുത്താണ് സിറ്റിയുടെ സ്ഥാനം. നേരത്തെ കാര്‍ബോ കപ്പും സിറ്റി നേടിയിരുന്നു.

RELATED STORIES

Share it
Top