Football

പ്രീമിയര്‍ ലീഗില്‍ 40 പേര്‍ക്ക് കൊവിഡ്; സിറ്റിയില്‍ മൂന്ന് പേര്‍ക്കും

ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ എഡേഴ്‌സണ്‍ നേരത്തെ ഐസുലേഷനില്‍ പ്രവേശിച്ചിരുന്നു.

പ്രീമിയര്‍ ലീഗില്‍ 40 പേര്‍ക്ക് കൊവിഡ്; സിറ്റിയില്‍ മൂന്ന് പേര്‍ക്കും
X


ഇത്തിഹാദ്: പ്രീമിയര്‍ ലീഗില്‍ ഒരിടവേളയ്ക്ക് ശേഷം കൊവിഡ് പിടിമുറുക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പ്രീമിയര്‍ ലീഗില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയതായി ഇംഗ്ലിഷ് എഫ് എ അറിയിച്ചു. ഇതില്‍ ഭൂരിഭാഗവും വിവിധ ക്ലബ്ബുകളിലെ കളിക്കാരാണ്. ലീഗില്‍ ഇതിനോടകം തന്നെ നിരവധി മല്‍സരങ്ങള്‍ മാറ്റിവച്ചിരുന്നു. ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റിയിലെ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് നടന്ന ടെസ്റ്റില്‍ ക്ലബ്ബിലെ രണ്ട് താരങ്ങളടക്കം ഒരു സ്റ്റാഫിനും രോഗം സ്ഥിരീകരിച്ചു. ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന ലീഗ് കപ്പ് സെമിഫൈനലിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് താരങ്ങള്‍ക്ക് രോഗം കണ്ടെത്തിയത്. ഗോള്‍ കീപ്പര്‍ സ്‌കോട്ട് കാര്‍സണ്‍, ടീനേജ് മദ്ധ്യനിര താരം കോള്‍ പാള്‍മര്‍ എന്നിവര്‍ക്കാണ് രോഗം. ടീമിന്റെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ എഡേഴ്‌സണ്‍ നേരത്തെ ഐസുലേഷനില്‍ പ്രവേശിച്ചിരുന്നു. മൂന്നാം ഗോളി സാക്ക് സ്‌റ്റെഫനായിരിക്കും ഇന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരായ സെമിയില്‍ ഇറങ്ങുക. ഫെറാന്‍ ടോറസ്, ടോമി ഡോയല്‍, എറിക്, കെയ്ല്‍ വാള്‍ക്കര്‍, ഗബ്രിയേല്‍ ജീസസ് എന്നിവര്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.



Next Story

RELATED STORIES

Share it