പ്രീമിയര്‍ ലീഗ്; നാലടിച്ച് ആഴ്‌സണലും മാഞ്ചസ്റ്റര്‍ സിറ്റിയും
ഗുണ്‍ഡോങ്, ഡി ബ്രൂണി, ഫോഡന്‍, ലെര്‍മ(സെല്‍ഫ്) എന്നിവരാണ് സിറ്റിയ്ക്കായി സ്‌കോര്‍ ചെയ്തത്.

എമിറേറ്റ്‌സ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ രണ്ടാം റൗണ്ട് മല്‍സരത്തില്‍ ആഴ്‌സണലും മാഞ്ചസ്റ്റര്‍ സിറ്റിയും ജയം തുടര്‍ന്നു. ലെസ്റ്റര്‍ സിറ്റിയെ നേരിട്ട ആഴ്‌സണല്‍ 4-2ന്റെ ജയം നേടി. പുത്തന്‍ സൈനിങ് ഗബ്രിയേല്‍ ജീസുസ് ആഴ്‌സണലിനായി ഇരട്ട ഗോള്‍ നേടി.സാക്കാ, മാര്‍ട്ടിനെല്ലി എന്നിവരും സ്‌കോര്‍ ചെയ്തു.
മറ്റൊരു മല്‍സരത്തില്‍ ബേണ്‍മൗത്തിനെ എതിരില്ലാത്ത നാല് ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തി. ഗുണ്‍ഡോങ്, ഡി ബ്രൂണി, ഫോഡന്‍, ലെര്‍മ(സെല്‍ഫ്) എന്നിവരാണ് സിറ്റിയ്ക്കായി സ്‌കോര്‍ ചെയ്തത്.

മറ്റ് മല്‍സരങ്ങളില്‍ ആസ്റ്റണ്‍ വില്ല എവര്‍ട്ടണെ 2-1ന് പരാജയപ്പെടുത്തിയപ്പോള്‍ ബ്രിങ്ടണ്‍ -ന്യൂകാസില്‍ മല്‍സരവും സതാംപ്ടണ്‍-ലീഡ്‌സ് മല്‍സരവും സമനിലയില്‍ കലാശിച്ചു. ബ്രന്റ്‌ഫോഡിനെതിരായ മല്‍സരത്തിന്റെ ആദ്യപകുതി അവസാനിക്കുമ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നാല് ഗോളിന് പിറകിലാണ്.
RELATED STORIES
ബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്‍...
22 Sep 2023 2:59 PM GMTജനതാദള്‍ (എസ്) എന്‍ഡിഎയില്‍ ചേര്‍ന്നു; തീരുമാനം കേരള ഘടകം തള്ളി
22 Sep 2023 2:04 PM GMTഏഷ്യന്‍ ഗെയിംസ്: അരുണാചല്‍ താരങ്ങള്‍ക്ക് ചൈനയുടെ വിലക്ക്
22 Sep 2023 11:13 AM GMTഎസി മൊയ്തീന്റെ പേര് പറഞ്ഞില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി;...
22 Sep 2023 10:56 AM GMT'മുല്ലാ തീവ്രവാദി, സുന്നത്ത് ചെയ്തവന്...'; ബിഎസ് പി എംപിക്കെതിരേ വിഷം ...
22 Sep 2023 10:29 AM GMTആരോഗ്യമന്ത്രിക്കെതിരെ അധിക്ഷേപവുമായി കെ എം ഷാജി
22 Sep 2023 8:52 AM GMT