Football

യൂറോപ്പില്‍ യുനൈറ്റഡിന്റെ തിരിച്ചുവരവ്; ലീഗില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു

ഏറെ കാലമായി യുനൈറ്റഡ് ആരാധകര്‍ കാത്തിരുന്ന പ്രകടനമാണ് ഇന്ന് കണ്ടത്. ഗ്രീന്‍വുഡ്(21), മാര്‍ഷ്യല്‍(33), റാഷ്‌ഫോഡ്(49) എന്നിവരാണ് യുനൈറ്റഡിനായി വലകുലിക്കിയത്.

യൂറോപ്പില്‍ യുനൈറ്റഡിന്റെ തിരിച്ചുവരവ്; ലീഗില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു
X

ലണ്ടന്‍: യൂറോപ്പാ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് മിന്നും ജയം. ഇന്ന് പാര്‍ട്ടിസന്‍ ബെല്‍ഗ്രേഡിനെതിരേ 3-1ന്റെ ജയവുമായാണ് യുനൈറ്റഡ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ഏറെ കാലമായി യുനൈറ്റഡ് ആരാധകര്‍ കാത്തിരുന്ന പ്രകടനമാണ് ഇന്ന് കണ്ടത്. ഗ്രീന്‍വുഡ്(21), മാര്‍ഷ്യല്‍(33), റാഷ്‌ഫോഡ്(49) എന്നിവരാണ് യുനൈറ്റഡിനായി വലകുലിക്കിയത്.

പ്രീമിയര്‍ ലീഗില്‍ മോശം ഫോം തുടരുന്ന യുനൈറ്റഡ് യൂറോപ്പാ ലീഗില്‍ തകര്‍പ്പന്‍ ഫോമിലാണ്. ലീഗില്‍ യുനൈറ്റഡ് ഒരു ഗോള്‍ പോലും വഴങ്ങിയിട്ടില്ല. മറ്റൊരു മല്‍സരത്തില്‍ സ്പാനിഷ് ക്ലബ്ബ് സെവിയ്യ എഫ്91 ഡുഡെലാങിനെ 5-2ന് തോല്‍പ്പിച്ചു. എന്നാല്‍ ഗെറ്റാഫയെ എഫ് സി ബേസല്‍ 2-1ന് തോല്‍പ്പിച്ചു. മറ്റൊരു മല്‍സരത്തില്‍ എഫ് സി പോര്‍ട്ടോയെ റേന്‍ജേഴ്‌സ് 2-0ത്തിന് തോല്‍പ്പിച്ചു. ഇംഗ്ലിഷ് ക്ലബ്ബ് വോള്‍വ്‌സ് സ്ലോവന്‍ ക്ലബ്ബിനെ 1-0ത്തിന് പരാജയപ്പെടുത്തി. സെല്‍റ്റിക്ക് 2-1ന് ലാസിയോയെും പരാജയപ്പെടുത്തി.

Next Story

RELATED STORIES

Share it