മാഞ്ചസ്റ്റര്‍ യുനൈറ്റഡ് റൊണാള്‍ഡോയെ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നു
എന്നാല്‍ അത്തരത്തിലുള്ള ഓഫര്‍ റൊണാള്‍ഡോയ്ക്ക് ലഭിച്ചിരുന്നില്ല.

ഓള്‍ഡ്ട്രാഫോഡ്: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്‌ക്വാഡില്‍ നിന്നും താല്‍ക്കാലികമായി പുറത്താക്കിയ ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ക്ലബ്ബ് റിലീസ് ചെയ്‌തേക്കും. താരത്തെ ഉടന്‍ വില്‍ക്കുമെന്നാണ് ഇംഗ്ലിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സീസണില്‍ റൊണാള്‍ഡോ ക്ലബ്ബ് വിടാന്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ താരത്തെ വാങ്ങാന്‍ യാതൊരു ക്ലബ്ബും മുന്നോട്ട് വന്നിരുന്നില്ല.ചാംപ്യന്‍സ് ലീഗ് യോഗ്യതയുള്ള ടീമില്‍ കളിക്കാനായിരുന്നു താരത്തിന് ആഗ്രഹം . എന്നാല്‍ അത്തരത്തിലുള്ള ഓഫര്‍ റൊണാള്‍ഡോയ്ക്ക് ലഭിച്ചിരുന്നില്ല.

എന്നാല്‍ ടീമിന്റെ ആദ്യ സ്‌ക്വാഡില്‍ ഇടം നേടാനാവത്ത റൊണാള്‍ഡോയെ ടോട്ടന്‍ഹാമിനെതിരായ മല്‍സരത്തിന്റെ അവസാന നിമിഷത്തില്‍ സബ്ബ് ചെയ്യാന്‍ വിളിച്ചപ്പോള്‍ താരം ഡഗ്ഗൗട്ട് വിടുകയായിരുന്നു. ഇതിന് മുമ്പും താരം ഇത്തരത്തില്‍ ബെഞ്ചില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. സീനിയര്‍ താരമായ റൊണാള്‍ഡോയുടെ മോശം നടപടിയെ തുടര്‍ന്നാണ് താരത്തിനെ കോച്ച് എറിക് ടെന്‍ ഹാഗ് ഒരാഴ്ചത്തേയ്ക്ക് ടീമിന്റെ ആദ്യ സ്‌ക്വാഡില്‍ നിന്ന് പുറത്താക്കിയത്. റൊണാള്‍ഡോയ്‌ക്കെതിരേ കൂടുതല്‍ നടപടിക്ക് സാധ്യതയുണ്ടെന്നും കോച്ച് വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ റൊണാള്‍ഡോയെ ജനുവരി ട്രാന്‍സ്ഫറില്‍ റിലീസ് ചെയ്യാനുള്ള ആലോചനയിലാണ് യുനൈറ്റഡ്. താരവും ക്ലബ്ബ് വിടാന്‍ ആഗ്രഹിക്കുന്നതിനാല്‍ ഈ നീക്കത്തിന് ക്ലബ്ബ് സമ്മതം നല്‍കിയേക്കും. റൊണാള്‍ഡോ ടീമിന് വന്‍ ഭാരമാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. താരത്തിന്റെ വലിയ വേതനം ടീമിന് താങ്ങാവുന്നതിനും അപ്പുറമാണ്. ഭൂരിഭാഗം മല്‍സരങ്ങളിലും സബ്ബായി മാത്രം ഇറക്കുന്ന താരത്തെ വലിയ തുക കൊടുത്ത് ടീമില്‍ നിര്‍ത്തേണ്ടെന്ന ആലോചനയിലാണ് യുനൈറ്റഡ്. റൊണാള്‍ഡോയെ ഫ്രീ ഏജന്റാക്കി മറ്റ് മികച്ച സ്‌ട്രൈക്കര്‍മാരെ ടീമിലെത്തിക്കാനാണ് ചെകുത്താന്‍മാരുടെ ആലോചന.
RELATED STORIES
മണിപ്പൂരില് ക്രൈസ്തവ കുടുംബത്തെ ആംബുലന്സില് ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില് ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള് തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്ഡ്...
4 Jun 2023 2:52 PM GMTട്രെയിന് കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMT