Top

എഫ്എ കപ്പ്; സിറ്റി സെമിയില്‍, യുനൈറ്റഡ് പുറത്ത്

എഫ്എ കപ്പ് ക്വാര്‍ട്ടറില്‍ സ്വാന്‍സി സിറ്റിയെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി സെമി ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ കരുത്തരായ യുനൈറ്റഡ് വൂള്‍വ്‌സിനോട് പരാജയമേറ്റ് പുറത്തായി.

എഫ്എ കപ്പ്; സിറ്റി സെമിയില്‍, യുനൈറ്റഡ് പുറത്ത്
X

ലണ്ടന്‍: എഫ്എ കപ്പ് ക്വാര്‍ട്ടറില്‍ സ്വാന്‍സി സിറ്റിയെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി സെമി ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ കരുത്തരായ യുനൈറ്റഡ് വൂള്‍വ്‌സിനോട് പരാജയമേറ്റ് പുറത്തായി.സ്വാന്‍സിയെ 3-2നാണ് സിറ്റി പരാജയപ്പെടുത്തിയത്. രണ്ടു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് സിറ്റിയുടെ തിരിച്ചുവരവ്. ഗ്രിംസിന്റെ പെനാല്‍റ്റിയിലൂടെ 20ാം മിനിറ്റില്‍ സ്വാന്‍സി മുന്നിലെത്തി. തുടര്‍ന്ന് 29ാം മിനിറ്റില്‍ സെലീനയുടെ ഗോളിലൂടെ സ്വാന്‍സി വീണ്ടും ഗോളടിച്ചു.തുടര്‍ന്ന് രണ്ടാം പകുതിയില്‍ 69ാം മിനിറ്റില്‍ ബെര്‍ണാഡോ സില്‍വയിലൂടെ സിറ്റി ആദ്യ ഗോള്‍ നേടി. തുടര്‍ന്ന് 78ാം മിനിറ്റില്‍ ഒരു സെല്‍ഫ് ഗോള്‍ സിറ്റിക്ക് തുണയായി. സ്‌റ്റെര്‍ലിങിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി അഗ്വേറെ എടുത്തു. എന്നാല്‍ പന്ത് പോസ്റ്റില്‍ തട്ടി സ്വാന്‍സി ഗോള്‍ കീപ്പറുടെ ദേഹത്ത് തട്ടി പോസ്റ്റിലേക്ക് നീങ്ങുകയായിരുന്നു. മല്‍സരം അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ 88ാം മിനിറ്റില്‍ അഗ്വേറെ ഗോള്‍ നേടി. അഗ്വേറയുടെ ഗോള്‍ ഓഫ്‌സൈഡായിരുന്നു. എന്നാല്‍ വാര്‍ സംവിധാനം ഇല്ലാത്തതിനാല്‍ ഫൗള്‍ കണ്ടെത്തിയില്ല. ഇത് സിറ്റിക്ക് തുണയായി.

വൂള്‍വെര്‍ഹാംട്ടണ്‍ വണ്‍ണ്ടേഴ്‌സ് 2-1നാണ് കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചത്. ജിമെന്‍സ്(70), ജോട്ടാ(76) എന്നിവരാണ് വൂള്‍വസിന് വേണ്ടി ഗോള്‍ നേടിയത്. യുനൈറ്റഡിന്റെ അവസാന ഗോള്‍ റാഷ്‌ഫോര്‍ഡിന്റെ (90) വകയായിരുന്നു. മറ്റൊരു മല്‍സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ തോല്‍പ്പിച്ച് വാറ്റ്‌ഫോര്‍ഡ് സെമിയില്‍ കടന്നു. 2-1നാണ് ക്രിസ്റ്റല്‍ പാലസ് തോറ്റത്.
Next Story

RELATED STORIES

Share it