Football

റൊണാള്‍ഡോ ഒറ്റയ്ക്ക് പൊരുതിയിട്ടും യുവന്റസ് ചാംപ്യന്‍സ് ലീഗില്‍നിന്ന് പുറത്ത്

രണ്ടാം പാദമായ ഇന്നത്തെ മല്‍സരത്തില്‍ 2-1ന് ജയിച്ചിട്ടും സാരിയുടെ ടീം പുറത്താവുകയായിരുന്നു. എവേ ഗോളിന്റെ പിന്‍ബലത്തിലാണ് ഫ്രഞ്ച് സൈഡ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.

റൊണാള്‍ഡോ ഒറ്റയ്ക്ക് പൊരുതിയിട്ടും യുവന്റസ് ചാംപ്യന്‍സ് ലീഗില്‍നിന്ന് പുറത്ത്
X

ടൂറിന്‍: ചാംപ്യന്‍സ് ലീഗിലെ അപൂര്‍വറെക്കോഡുകളുടെ ഉടമയായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ടീമിനെ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. ഫ്രഞ്ച് ക്ലബ്ബ് ലിയോണിനെതിരേ ഒറ്റയ്ക്ക് പടപ്പൊരുതിയിട്ടും യുവന്റസ് പുറത്തായി. രണ്ടാം പാദമായ ഇന്നത്തെ മല്‍സരത്തില്‍ 2-1ന് ജയിച്ചിട്ടും സാരിയുടെ ടീം പുറത്താവുകയായിരുന്നു. എവേ ഗോളിന്റെ പിന്‍ബലത്തിലാണ് ഫ്രഞ്ച് സൈഡ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഇരുപാദങ്ങളിലുമായി സ്‌കോര്‍ 2-2 ആണ്.

ആദ്യപാദത്തില്‍ ലിയോണ്‍ ഒരു ഗോളിനായിരുന്നു ജയിച്ചത്. നിരവധി മല്‍സരങ്ങളില്‍ ഒറ്റയാള്‍ പ്രകടനത്തിലൂടെ ടീമിനെ വന്‍ ഫൈനലുകളില്‍ എത്തിച്ച റൊണാള്‍ഡോ തന്നെയായിരുന്നു യുവന്റസിന്റെ പ്രതീക്ഷ. 12ാം മിനിറ്റില്‍ മെംഫിസ് ഡിപായുടെ ഒരു പെനാല്‍റ്റിയിലൂടെ ലിയോണ്‍ ലീഡെടുത്തു. അഗ്രിഗേറ്റില്‍ ലിയോണിന്റെ ലീഡ് രണ്ട്. യുവന്റസിന് ജയിക്കാന്‍ വേണ്ടത് മൂന്ന് ഗോള്‍. 43ാം മിനിറ്റില്‍ ഇറ്റാലിയന്‍ പ്രതീക്ഷ കാത്ത് റൊണാള്‍ഡോയുടെ ഒരുഗോള്‍. പെനാല്‍റ്റിയിലൂടെ ആയിരുന്നു ഈ ഗോള്‍.

ടീമിനായി റൊണാള്‍ഡോ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചു. തുടര്‍ന്ന് 60ാം മിനിറ്റില്‍ ഒരു ലോങ് റേഞ്ച് ഗോളിലൂടെ റൊണാള്‍ഡോ ടീമിന്റെ രണ്ടാം ഗോളും നേടി. ചാംപ്യന്‍സ് ലീഗിലെ റൊണോയുടെ 130ാം ഗോളായിരുന്നു ഇത്. എന്നാല്‍ മൂന്നാം ഗോളിനായി ഡിബാലയെയും സാരി ഇറക്കി. എന്നാല്‍, ലക്ഷ്യം കാണാന്‍ റൊണാള്‍ഡോയ്ക്കോ യുവന്റസിനോ കഴിഞ്ഞില്ല. എവേ ഗോള്‍ പിന്‍ബലത്തില്‍ ലിയോണ്‍ ക്വാര്‍ട്ടറിലേക്ക് കയറി.

Next Story

RELATED STORIES

Share it