Football

ലൂക്കാക്കൂ ഡബിളില്‍ ഇന്റര്‍ സീരി എയില്‍ ഒന്നില്‍; ലാ ലിഗയില്‍ റയല്‍ രണ്ടില്‍

സ്‌പാനിഷ്‌ ലീഗില്‍ റയല്‍ മാഡ്രിഡിന്‌ വലന്‍സിയക്കെതിരേ ജയം.

ലൂക്കാക്കൂ ഡബിളില്‍ ഇന്റര്‍ സീരി എയില്‍ ഒന്നില്‍; ലാ ലിഗയില്‍ റയല്‍ രണ്ടില്‍
X


ടൂറിന്‍:ഇറ്റാലിയന്‍ സീരി എയില്‍ ഇന്റര്‍മിലാന്‍ ഒന്നാം സ്ഥാനത്ത്‌. ലാസിയോയെ 3-1ന്‌ തോല്‍പ്പിച്ചാണ്‌ ഇന്റര്‍ എ സി മിലാനെ തള്ളി ഒന്നാമതെത്തിയത്‌. ബെല്‍ജിയം സ്‌ട്രൈക്കര്‍ ലൂക്കാക്കു ഇരട്ടഗോള്‍ നേടിയ മല്‍സരത്തില്‍ മാര്‍ട്ടിന്‍സ്‌ ഒരു ഗോള്‍ നേടി.

സ്‌പാനിഷ്‌ ലീഗില്‍ റയല്‍ മാഡ്രിഡിന്‌ വലന്‍സിയക്കെതിരേ ജയം. കരീം ബെന്‍സിമ, ക്രൂസ്‌ എന്നിവര്‍ നേടിയ ഗോളിലാണ്‌ റയലിന്റെ ജയം.

ഇംഗ്ലിഷ്‌ പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന്‌ തകര്‍പ്പന്‍ ജയം. ലീഡ്‌സിനെ 4-2നാണ്‌ ആഴ്‌സണല്‍ തോല്‍പ്പിച്ചത്‌. എമറിക്‌ ഒബമായെങ്‌ മല്‍സരത്തില്‍ ഹാട്രിക്ക്‌ നേടി. ആഴ്‌സണല്‍ ലീഗില്‍ 10ാം സ്ഥാനത്താണ്‌. മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വെസ്റ്റ്‌ബ്രൂം 1-1 സമനിലയില്‍ പിടിച്ചു.




Next Story

RELATED STORIES

Share it